ഉള്ളിലുണ്ട് നല്ലൊരു ഓർമ്മയായി
മായാ ചിത്രമായ എന്റെ തറവാട്
ഇടനാഴിയിൽ മുഴങ്ങി കേട്ട
നീണ്ട രോധനം ആയി
ഞാൻ പിറന്നുവീണ തറവാട്
അമ്മ കൈകളിൽ പിച്ച വെച്ചും
വീണ്ടും കരഞ്ഞു
പിന്നെ മൃദുവായി ചിരിച്ചും
നീന്തിക്കയറിയ ബാല്യത്തിൽ എൻ തറവാട്.
തൃ സന്ധ്യ ദീപം കൊളുത്തി
തൂ നെറ്റിയിൽ വര കുറിയണിഞ്ഞു
ഞാൻ ഉരുവിട്ട പ്രാർത്ഥനാ മന്ത്രങ്ങൾക്കു
സാക്ഷി യാം തറവാട്.
പിന്നൊരു വേള ദുഃഖത്തിന്
അഗ്നിനാളം ആയി എന്നെ പൊതിയ വേ,
എന്റെ കണ്ണീർമഴ യേറ്റ നനഞ്ഞ എൻ തറവാട്.
ഒടുവിൽ നഷ്ട സ്വപ്നങ്ങളുമായ്
എൻ ജന്മ ഗൃഹത്തിൽ പടി ഇറങ്ങവേ,
പിന്നിൽ ഒരു നേർത്ത തേങ്ങലായി
തിരികെ വരാത്ത ഈ യാത്രയ്ക്കു
മൗനമായി വിടചൊല്ലി നിന്ന തറവാട്.
ഉള്ളിൽ ഇന്നും കുളിരോ ഓർമയാണ്
എന്റെ സ്നേഹ നിലാവ് പെയ്യുന്ന തറവാട്.