ഒരു കുഞ്ഞു കാറ്റിന്റെ കുളിരിൽ നിന്നാദ്യമായ്
ഒരുപാട് സ്വപ്നങ്ങൾ
നെയ്തെടുത്തു
ഒരു കൊച്ചു കാറ്റിനോടോത്തു നടക്കാം
കൈകോർത്തു തെന്നലിന്നാസ്വദിക്കാം
കാറ്റത്തിളകിയങ്ങാടി കളിക്കുന്ന പൂക്കളും
ചില്ലയുമെന്തു ചേല്
തെച്ചിയും പിച്ചിയും മുല്ല- യാം വല്ലിയിൽ
മുറ്റത്തു നിൽക്കുന്നു
ശോഭയേറി
തേൻ നുകരാനെത്തും
കുഞ്ഞു കിളികളും
പല വർണ്ണമുള്ള ശലഭങ്ങളും
അതിലോരു ശലഭമായി പാറി പറക്കുവാൻ
പല വട്ടം കൊതിച്ചുപോയ് ഞാൻ