ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഇസ്രോയുടെ മുൻ ചെയർമാനും, ഇന്ത്യയുടെ മുൻ ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയുമായിരുന്നു് ഡോ. ജി. മാധവൻ നായർ. 1967ൽ ഇസ്രോയിൽ പ്രവേശിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നൽകിയ സംഭാവനകൾ വിലമതിയ്ക്കാനാവാത്തവയാണ്. 2009 ഒക്ടോബർ 31ന് ഇദ്ദേഹം ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയിൽ നിന്നും വിരമിച്ചു
ഡോ. ജി. മാധവൻനായരുമായി വിദ്യാർഥികളുടെ സംഭാഷണം
ഇപ്പോൾ ഈ കൊവിഡ് കാലത്ത് വീട്ടിൽ ഇരുന്ന് പഠിക്കുന്ന ഡിസ്റ്റ്ന്റ് എഡ്യൂക്കേഷൻ സിസ്റ്റം ആണല്ലോ. അത് നെറ്റ് വർക്ക് വഴി ലഭ്യമാകുന്നതാണ്. ഞങ്ങൾ 2005-ൽ അദ്യമായി ഉപഗ്രഹം ഉപയോഗിച്ച് ഇതുപൊലെ എങ്ങനെയാണ് വിദൂര വിദ്യാഭ്യാസം ലഭിക്കുക എന്നതിന് ഒരു പദ്ധതി ചെയ്യുകയുണ്ടായി. അത് എഡ്യൂസാറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ ഉപഗ്രഹത്തിന്റെ സഹായത്താൽ ഇഡ്യയിലെ ഇതു ഭാഗത്തും വിവരങ്ങൾ എത്തിക്കാൻ കഴിയും. അതിലൂടെ അധ്യാപകരു ക്ലാസ്സുകൾ ഇന്ത്യയൊട്ടാകെ എത്തിച്ച് കോടുക്കാൻ കഴിയുകയും, അതുപോലെ അവിടെ പഠിക്കുന്ന കുട്ടികൾക്ക് നിങ്ങൾ ഇപ്പോൾ പഠിക്കുന്നതു പോലെ(കൊവിഡ് കാലം) പഠിക്കുന്നകാര്യം മറ്റുളവരുമായി പങ്ക് വക്കാനും കഴിയും. അത് വളരെ വിജയകരമായിരിന്നു, ഒത്തിരി വർഷം ആ സാറ്റ്ലൈറ്റ് ഇന്ത്യയിലെ പല കുട്ടികളും ഉപയോഗിച്ചു. അക്കാലത്ത് കേരളത്തിൽ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അവ റുകൾ ഒരു ചാനൽ ഉദ്ഘാടനം ച്ചെയ്യുകയുണ്ടായി അതിന്റെ പിൻഗാമി ആണ് 'വിക്ടേഴ് സ്' ചാനൽ. അന്ന് ഈ സാറ്റ്ലൈറ്റ് മാത്രമെ ഉണ്ടായിരുന്നൊള്ളൂ, പക്ഷെ ഇന്ന് അതൊക്കെ മാറി. കമ്പ്യൂട്ടർ കമ്മൂണിക്കേഷൻ, മൊബൈൽ കമ്മൂണിക്കേഷൻ മേഖലയിൽ മാറ്റങ്ങളുണ്ടായതോടെ പഠനം മുമ്പത്തെക്കാൾ മികച്ചതായിട്ടുണ്ട്. ഡിസ്റ്റൻസ് എഡൃൂക്കേഷൻ സിസ്റ്റത്തിന് തുടക്കം കുറിച്ചു എന്നുള്ളതിന്റെ സന്തോഷവും, അഭിമാനവും ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട്.
അതിൽ എടുത്തുപറയൻ 2 കാര്യങ്ങൾ ഉണ്ട്. പ്രധാനമായിട്ടും കേരളത്തിൽ സ്ഥലങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്. ഒരു വല്യയ റോക്കറ്റ് ലോഞ്ച് ചെയ്യണമെങ്കിൽ എകദേശം 10,000 ഏക്കറിന് മുകളിൽ ഒരുമിച്ച്കിട്ടണം. അങ്ങനെ ഒരു സ്ഥലം കേരളത്തിൽ ഞങ്ങൾക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
പിന്നെ രണ്ടാമത് ഈ സാറ്റ്ലൈറ്റ് വിക്ഷേപണം, കുമ്മ്യൂണിക്കേഷൻ, ഊർജിത ഭ്രമണ പദത്തിൽ എത്തിക്കേണ്ട കാര്യങ്ങൾ. ഇവിടെനിന്നും വിക്ഷേപണം നടത്തുമ്പോൾ കിഴക്കേദിക്കിൽ മനുഷ്യവാസ കേന്ദ്രങ്ങളുണ്ട്. അത് ബുദ്ധിമുട്ടുണ്ടാക്കും. എന്തെങ്കിലും തകരാർപറ്റിയാൽ വാസ സ്ഥലങ്ങളിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങൾ വീഴാൻ സാധ്യതയൂണ്ട്. ഈ പ്രശ്നം ഉള്ളതുകൊണ്ടാണ് കിഴക്കുപടിഞ്ഞാറൻ ദിശയിൽ സ്ഥലം നോക്കിയത്. അങ്ങനെ സ്ഥലം നോക്കി വന്നപ്പോൾ തമിഴ്നാടിന്റെയും, ആന്ധ്രാപ്രദേശിന്റെയും ഇടയിലുള്ള സ്ഥലം കണ്ടത്. അത് ഒരു ചെറിയ ദ്വീപ് പോലെയാണ് തോന്നിയത്. അവിടം കായലിനാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു. കൂടാതെ 25000ത്തോളം ഏക്കർ ഭൂമി ലഭ്യമായിരുന്നു. ആവശ്യത്തിന് സ്ഥലവും ആൾ കൂട്ടം ഇല്ലാത്തതുകൊണ്ടുമാണ് ശ്രീഹരിക്കോട്ടയെ തിരഞ്ഞെടുത്തത്.
ഒരുപാട് അനുഭവങ്ങളുണ്ട്, ഒന്നുപറയാനുള്ളത് അദ്ദേഹം എന്റെ ഗുരുനാഥൻ. ഞാൻ റോക്കറ്റ് ടെക്നോളജിയെക്കുറിച്ച് എല്ലാം പഠിച്ചതും, മാനേജ്മെന്റും, പ്രേഗ്രാം നടത്തിക്കൊണ്ടുപോകാനുള്ള കഴിവും പഠിച്ചത് അദ്ദേഹത്തിൽനിന്നാണ്. എന്റെ ഏറ്റവും വലിയ ഗുരുവും അദ്ദേഹമായിരുന്നു. പിന്നെ ഓർമ്മയുള്ളത്, ചാന്ദ്രയാൻ-1 ദൗത്യത്തിന്റെ വേളയിൽ 2008-ൽ ത്രിവർണ പതാക ചന്ദ്രനിൽ പതിപ്പിച്ച മുഹൂർത്തം കാണാൻ ഡോ. അബ്ദുൾ കലാമും കൺട്രോൾ സെന്ററിൽ ഉണ്ടായിരുന്നു. ഭാരതത്തിന്റെ ത്രിവർണ പതാക ചന്ദ്രനിൽ പതിച്ച ചരിത്ര മുഹൂർത്തം കഴിഞ്ഞ് അദ്ദേഹം എന്റെ അടുത്തുവന്ന് 'Buddy, you have done it' എന്നു പറഞ്ഞ് ആശ്ലേഷിച്ചു. ആ നിമിഷം ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു.
രണ്ട് കാര്യങ്ങളാണ്. ഒന്ന് അദ്ദേഹത്തിന് ജോലിയോടുള്ള ആത്മാർത്ഥത, രണ്ട് കഠിനാധ്വാനം. ഇതുരണ്ടുമാണ് കലാം എന്ന വ്യക്തിയെ ഉന്നതങ്ങളിലെത്തിച്ചത്. തമിഴ്നാട്ടിലെ രാമേശ്വരം എന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപനായ രാഷ്ട്രപതിയിലെത്തിച്ചത് അദ്ദേഹത്തിന്റെ ഈ സ്വഭാവ വൈശിഷ്ട്യങ്ങളാണ്. മറ്റൊന്ന് സാങ്കേതിക വിദ്യ സാധാരണക്കാർക്കുവരെ എത്തിക്കണമെന്ന ദീർഘവീക്ഷണമാണ്. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണ വാഹനം (SLV-3) വികസിപ്പിക്കാൻ, മിസൈൽവാഹിനികൾ, ആണവ ആയുധങ്ങളും പരീക്ഷണങ്ങളും ഇതിലെല്ലാത്തിലും അദ്ദേഹത്തിന് കൈയൊപ്പുണ്ടായിരുന്നു. അണുവായുധങ്ങളും, ആയുധങ്ങളും ഇന്ത്യക്ക് യുദ്ധം ചെയ്യാനായിട്ടല്ല, പകരം രാജ്യരക്ഷക്കും അതുവഴി ജനങ്ങളുടെ സുരക്ഷയ്ക്കുമായാണ് അദ്ദേഹം കണ്ടിരുന്നത്.
മറ്റൊന്ന് രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷം മറ്റാരും ചെയ്യാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു. രാഷ്ട്രപതി ഭവൻ കുട്ടികൾക്കും, അധ്യാപകർക്കും രാഷ്ട്രീയക്കാർക്കും മറ്റും അപ്രാപ്യമായിരുന്നത് മാറ്റി എല്ലാവർക്കുമായി തുറന്നുകൊടുത്തു. നിരവധി സംവാദങ്ങൾ നടത്തി. ഒരു ശാസ്ത്രകാരൻ മാത്രമല്ല തികഞ്ഞ മനുഷ്യസ്നേഹികൂടിയായിരുന്നു ഡോ. അബ്ദുൾ കലാം. രാഷ്ട്രപതി സ്ഥാനത്തുനിന്നും മാറിയശേഷം അദ്ദേഹത്തിന്റെ മാനുഷിക മൂല്യവും, ആർജ്ജിച്ച അറിവും അദ്ദേഹം കുട്ടികൾക്ക് പങ്കുവെക്കുന്നതിലായിരുന്നു കൂടുതൽ താല്പര്യം കാണിച്ചത്. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച്, വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു. ഏകേദശം പത്തുലക്ഷത്തിലധികം വിദ്യാർഥികളുമായാണ് അദ്ദേഹം ഇത്തരത്തിൽ സംവദിച്ചത്.
കോവിഡ് നമ്മൾ ആരും പ്രതീക്ഷിക്കാതെ വന്നതാണ്. ഇത് വിദ്യാഭ്യാസ പ്രക്രിയയെ ഒരു പാട് ബാധിച്ചിട്ടുമുണ്ട്. സ്കൂളിൽ പോയി പഠിക്കുന്നതിന് തുല്യമാകില്ല മറ്റൊന്നും. എന്നാൽ, അതിന് കുറച്ചെങ്കിലും പരിഹാരമുണ്ടാക്കിയത് ഡിസ്റ്റന്റ് എഡ്യൂക്കേഷൻ സിസ്റ്റമാണ്. വിദൂര വിദ്യാഭ്യാസം ഫലവത്താവണമെങ്കിൽ വിദ്യാർഥികൾ കൂടി താല്പര്യമെടുക്കണം. അവർക്ക് താല്പര്യമുള്ള വിഷയത്തിൽ അഗാധമായ പരിജ്ഞാനം നേടണം, മനസ്സിലാക്കി പഠിക്കണം, പഠനത്തെ പ്രയോഗികമാക്കുന്നതിനെപ്പറ്റി ആലോചിക്കണം, ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർ ചുറ്റും നടക്കുന്ന കാര്യങ്ങൾ കൂടി നോക്കി മനസ്സിലാക്കി, വിശകലനം നടത്തി വേണം തത്വത്തങ്ങളിലേക്ക് എത്തിച്ചേരാൻ. അതായത് logicial thinking process ഉണ്ടാവണം.
ഇപ്പോൾ വിദ്യാഭ്യാസം എന്ന് പറയുന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലല്ലോ. അതിന് സഹായമായി നിരവധി സംവിധാനങ്ങൾ എത്തി. ഇന്റർനെറ്റ് പോലുള്ളവ നല്ലതുതന്നെ, എന്നാൽ ഇവയിൽ തെറ്റുകളും കടന്നുകൂടാറുണ്ട്. നല്ല വിവരങ്ങളോടൊപ്പം തെറ്റായ വിവരങ്ങളുമുണ്ട്. ഇവ വേർതിരിച്ചറിയാൻ കുട്ടിയെ സഹായിക്കേണ്ടത് അധ്യാപകരും, രക്ഷിതാക്കളുമാണ്. ഇതിനായി വിദ്യാർഥികളെ ഒരുക്കേണ്ടതുണ്ട്. എല്ലാവർക്കും ഡോക്ടർമാരും എൻജിനീയർമാരും ആകാൻ സാധിക്കില്ല. ഏത് മേഖലയിലേക്ക് പോവുകയാണെങ്കിലും അതിലേക്കാവശ്യമായ അറിവുകൾ നേടിയാൽ വിജയം ഉറപ്പാണ്. ഒരു ലക്ഷ്യം വച്ച്, ആ ലക്ഷ്യം നേടാനായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തണം.