ഇന്ത്യയുടെ പ്രമുഖരായ രാഷ്ട്രപതിമാരിൽ ഒരാളായ ഡോ. അബ്ദുൾ കലാമിന്റെ ശവസംസ്കാരച്ചടങ്ങുകളുടെ വാർത്തകൾ റിപ്പോർട്ട് ചെയ്തത് ഇദ്ദേഹമാണ്. പ്രസ്തുത സന്ദർശനം അദ്ദേഹം വളരെ വികാരഭരിതനായി തന്നെ കാണുന്നു. അബ്ദുൾകലാം വിദ്യാർഥികളുമായി നിരവധി സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. കുട്ടികൾ വിശാലമായ ചിറകുൾ വിടർത്തി ഉയരങ്ങളിൽ പറക്കുന്ന, വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കണമെന്ന് കലാം സാർ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
2015 ജൂലായ് 27ന് ഷില്ലോങ്ങിൽ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
തമിഴ്നാട്ടിലെ രാമേശ്വരത്തെ പാവപ്പെട്ട കുടുംബത്തിലെ ജനനം. ശാസ്ത്രജ്ഞനായി തിരുവനന്തപുരത്തെ തുമ്പയിലെത്തി. ചെറുപ്പകാലത്തിന്റെ നല്ലൊരുഭാഗവും, അദ്ദേഹത്തിന്റെ വളർത്തയുടെ വലിയ ഒരു പങ്കും അനന്തപുരിയിലായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ശവശംസ്കാര വാർത്തകൾ ശേഖരിക്കാനുള്ള ഉത്തരവാദിത്തം അനിൽകുമാർ സാറിലെത്തിച്ചേർന്നു.
പത്രത്തിലെ ഒരു സാധാരണ വാർത്തയായിട്ടല്ലല്ലോ മിസൈൽ മനുഷ്യന്റെ മരണാന്തര വാർത്തകൾ വരേണ്ടത്. അതിനാൽ വാർത്ത റിപ്പോർട്ടിങ് ഒരു വെല്ലുവിളികൂടിയായിരുന്നു. ചുരുങ്ങിയ തയ്യാറെടുപ്പുകൾ നടത്തി തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെയും, ഫോട്ടോഗ്രാഫറെയും കൂട്ടിയായിരുന്നു രാമേശ്വരത്തേക്കുള്ള യാത്ര. ഡോ. കലാമിന്റെ കുടുംബം, ചെറുപ്പത്തിൽ പഠിച്ച സ്കൂൾ, കൂട്ടുകാർ, തുടങ്ങി നിരവധി മേഖലകളിൽനിന്നന്നൊക്കെ വിവരങ്ങൾ ശേഖരിക്കണം. സ്ഥലവും അത്ര പരിചയം പോര. വഴി നീളെ പ്രതിസന്ധികൾ.
ഒരു വാർത്ത സൃഷ്ടിക്കുക എന്നത് ഒരു വീട് പണിയുന്നതുപോലെയാണ് എന്ന് അനിൽസാർ ഓർമ്മിപ്പിച്ചു. വ്യത്യസ്തമായ വർത്തകൾ വ്യത്യസ്തമായ പത്രങ്ങളിൽ ഉണ്ടായിരിക്കും. വീടിനെ വ്യത്യസ്തമാക്കുന്നത് അതിലെ പെയിന്റുങ്ങുകളും അവിടുത്തെ അലങ്കാരച്ചെടികളുമൊക്കെയാണെങ്കിൽ പത്രത്തെ വ്യത്യസ്തമാക്കുന്നത് അതിലെ വ്യത്യസ്തമായ വാർത്തകളാണ്. വാർത്തകൾ വികാരമുണ്ടാക്കുന്നതെന്തോ, വിസ്മയം തീർക്കുന്നതോ, അമ്പരപ്പുണ്ടാക്കുന്നതാണ്.
വഴി നീളെ അബ്ദുൾ കലാമിന്റെ ചിത്രത്തിന് മുന്നിൽ ദീപങ്ങൾ തെളിയിച്ച് കൂട്ടമായി നിൽക്കുന്ന തമിഴ് ഗ്രാമീണർ. യാത്രക്കിടെ ഒരു ചായക്കട അന്വേഷിച്ച് അലഞ്ഞപ്പോൾ, വന്നെത്തിയത് കലാംസാറിന്റെ വിദ്യാഭ്യാസ കാലത്തെ സൂചിപ്പിക്കുന്ന വിവരങ്ങൾ. ചായ മാറ്റിവെച്ച് വാർത്തക്കുപിന്നിൽ. 1950-ൽ അദ്ദേഹം പഠിച്ചിരുന്ന വിദ്യാലയത്തിലെത്തി അവിടുത്തെ വിവരങ്ങൾ ശേഖരിച്ചു. മഹാ മനുഷ്യനെ അവസാനമായി കാണുവാൻ ധാരാളം ആളുകൾ രാമേശ്വരത്തേക്ക് ഒഴുകുകയായിരുന്നു. സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ശവസംസ്കാരച്ചടങ്ങുകൾ. താമസിക്കാൻ സ്ഥലം ലഭിച്ചത് ഒരു ആശ്രമത്തിൽ. അവിടൊരു ഭാഗ്യം. അത് അബ്ദുൾ കലാമിന്റെ കുടുംബ വീടിനടുത്ത്.
മുക്കുവ ഗ്രാമത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഒരു മുത്തുപോലെ ഉയർന്നുവന്നയാളായ ഡോ. അബ്ദുൾ കലാമിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തത് 35 ലക്ഷത്തോളം പേരാണെന്ന് സർക്കാർ കണക്കുകൾ. ചടങ്ങിലേക്ക് നിരവധി പ്രമുഖർ. നിൽക്കാനും, ഇരിക്കാനും സാധിക്കാത്ത രീതിയിൽ തിരക്ക് വർധിച്ചപ്പോൾ ലാപ്ടോപ്പ് പ്രവർത്തിപ്പിച്ചത് പോലീസ് ജീപ്പിന്റെ ബോണറ്റിൽ വച്ച്. പലപ്പോഴും ലേഖകന് വാർത്തകൾ എഴുതാൻ കഴിയില്ല, ആ അവസരത്തിൽ ഹൃദയത്തിലേക്കാണ് പത്രപ്രവർത്തകർ പകർത്താറെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സ്കൂൾ ജീവിതം മുൻകാലത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്. പത്രങ്ങൾ, പുസ്തകങ്ങൾ, റേഡിയോ എന്നിയായിരുന്നു പഴയ കാലത്തെ വിവര സമാഹരണത്തിനുള്ള മാർഗ്ഗങ്ങൾ എങ്കിൽ ഇന്ന് ടി.വി.യും, ഇന്റർനെറ്റും അതിൽ വലിയൊരു ഭാഗം ഏറ്റെടുത്തു. മുൻ തലമുറ മാതാപിതാക്കളെയും അധ്യാപകരെയും വളരെയധികം ബഹുമാനിച്ചിരുന്ന ഒരു സമൂഹമായിരുന്നു. ഇപ്പോൾ സ്ഥിതി മാറി.
സമകാലിന വിദ്യാഭ്യാസത്തിൽ പഠനത്തോടൊപ്പം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന അഭിപ്രായമാണ് അനിൽകുമാർ സാർ പങ്കുവെച്ചു. വിദ്യാർഥികൾ കൂടുതൽ പ്രായോഗിക ബുദ്ധിയുള്ളവരാകണമെന്ന അഭിപ്രായവും അദ്ദേഹം പറഞ്ഞു. ഗാന്ധിജി പറഞ്ഞതുപോലെ വർത്തമാനത്തേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകണം.
വിദ്യാർഥികളെ സ്നേഹിച്ചിരുന്ന ഡോ. അബ്ദുൾ കലാം വിദ്യാർഥികൾക്കായി ധാരാളം സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഏതെങ്കിലും രണ്ടെണ്ണം അനുസരിച്ചാൽ മതി ഒരു വിദ്യാർഥിക്ക് ജീവിതോന്നതി സാധ്യമാകും എന്നു പറഞ്ഞാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.
രാമേശ്വരത്തെ അബ്ദുൾ കലാം മെമ്മോറിയൽ