ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ താങ്ങാവുന്നതും എല്ലാവർക്കും ലഭ്യമാക്കുന്നതുമായ പ്രവർത്തനങ്ങളുടെ ലക്ഷ്യത്തോടെ 'സീറോ ഹംഗർ' എന്നതായിരുന്നു ലോക ഭക്ഷ്യ ദിന 2019 തീം.