GGHS CHALAKUDY

GGHS CHALAKUDY 

നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം.

ചാലക്കുടിയിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനായി സ്ഥാപിതമായ ഈ വിദ്യാലാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇടക്കാലത്തു ആൺകുട്ടികൾക്കും പ്രവേശനം അനിവദിച്ചുകൊണ്ട് ഇവിടെ ആൺകുട്ടികൾക്കും പഠനസൗകര്യം ഒരുക്കിയിരുന്നു. പിന്നീട് വീണ്ടും പെൺകുട്ടികൾ മാത്രമുള്ള വിദ്യാലയമായി മാറി.

To know more about us:

Contact no. : 04802701971

Visit our You Tube Channel : GGHSCHALAKUDY

Face book page : GGHSCHALAKUDY

mail to us : gghschalakudy@yahoo.com chalakudygghs@gmail.com


ചരിത്രം

*സ്ഥാപിതമായ വർഷം -1906

*തൃശ്ശൂർ ജില്ലയിലെ പ്രമുഖ പട്ടണമായ ചാലക്കുടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനം .

*2022 മെയ് 31വരെ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തി.

ചരിത്ര മുഹൂർത്തം

*2022 ജൂൺ 1 മുതൽ ആൺകുട്ടികൾക്കും പ്രവേശം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ആദ്യ ആൺകുട്ടിക്ക് പ്രവേശനം അനുവദിച്ചു വിദ്യാലയം ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

*അധ്യയന മാധ്യമം -ഇംഗ്ലീഷും മലയാളവും

സവിശേഷതകൾ

*ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാന പ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി .

*ഹോസ്റ്റൽ സൗകര്യം- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .

*"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം" പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.

*ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അധ്യാപികയും.

*കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം

*കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും.