കാരണവരും കാരണോത്തികളും!

സഹായം അർഹിക്കുന്ന കുടുംബങ്ങളെ കണ്ടു പിടിക്കുന്ന പ്രക്രിയയിലേക്ക്‌ സ്വാഗതം. ദീർഘകാലസഹായം ആവശ്യമുള്ള ഏതെങ്കിലും കുടുംബം നിങ്ങളുടെ പ്രദേശത്തുണ്ടെങ്കിൽ അവരുമായി സംസാരിച്ച ശേഷം വിവരങ്ങൾ സഹായാഭ്യർത്ഥനക്കായി നോമിനേറ്റ്‌ ചെയ്യാം.


1.നോമിനേറ്റ് ചെയ്യുമ്പോൾ വെള്ളപ്പൊക്കം കാരണം വരുമാനമാർഗം അപകടത്തിലായ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടു പോവാൻ ബുദ്ധിമുട്ടുന്നവർ തുടങ്ങിയവർക്കാണ് പരിഗണന കൊടുക്കേണ്ടത്.

2.സ്വയം നോമിനേറ്റ്‌ ചെയ്യാൻ പറ്റില്ല.

3.ഒന്നിൽ കൂടുതൽ നോമിനേഷൻ പറ്റില്ല.

4.ഓരോന്നും വെരിഫൈ ചെയ്യപ്പെടും.


നോമിനേഷനോടൊപ്പം ഉത്തരവാദിത്തം കൂടിയുണ്ട്‌. നിങ്ങൾ നോമിനേറ്റ്‌ ചെയ്യുന്ന കുടുംബത്തിൽ സഹായമെത്തുമ്പോൾ അതിന്റെ ഒരു മേൽനോട്ടം വഹിക്കാൻ കൂടി തയ്യാറാവണം എന്നതാണ് നിബന്ധന.‌ ഒരു തറവാട്ടു കാരണവരുടെ റോൾ. പ്രായം പ്രശ്നമല്ല. ചെറുപ്പക്കാർക്കും കാരണവരാകാം. കാരണവത്തികളും.