ചില്ല - ബുക്ക്വിസ്

പുസ്തകം എഴുത്തുകാരനിൽ നിന്നൊഴുകി വായനക്കാരനിലെത്തുന്ന ഏകധാരാനദിയല്ല. ബഹുമാനങ്ങളുള്ള സാമൂഹ്യനിർമ്മിതിയും സാംസ്കാരികപ്രക്രിയയുമാണത്. അതുകൊണ്ടുതന്നെ വായനക്ക് നാനാർത്ഥങ്ങളുണ്ട്. വായിച്ചത് ഓർമ്മിച്ചെടുക്കൽ മറ്റൊരു സാംസ്കാരിക പ്രവർത്തനമാണ്. നമ്മൾ വന്നുനിൽക്കുന്ന രാഷ്ട്രീയ-സാമൂഹ്യ മുക്കവലകൾ വായനയിലെ ഓർമ്മകൾ ആവശ്യപ്പെടുന്നു. മത്സരത്തിന്റെ ആവേശമല്ല, സാംസ്കാരികസ്മൃതികളുടെ ഊർജ്ജമാണ് സമൂഹം ആവശ്യപ്പെടുന്നത്. ചില്ലയുടെ ബുക്ക്വിസ് അങ്ങനെ ഒരു ശ്രമമാണ്. വായനയുടെ അനശ്വരസന്ദർഭങ്ങൾ പങ്കുവെക്കുന്ന പ്രശ്നോത്തരി. വായനക്കാർക്ക് സ്വാഗതം.