VaaninUdayon
 

വാനിന്‍  ഉടയോന്‍  കയ്യാല്‍  മകുടം  ഘോഷമിറങ്ങുന്നു
മണവാളനെ  ആചാര്യന്‍  അണിയിക്കും  മകുടം രമ്യം

വൈദിക  ശെമ്മാശന്മാര്‍  അന്‍പാലിമ്പം  നല്‍ക
മുടിയാല്‍  മണവാളന്നും  മണവറയാല്‍  മണവാട്ടിക്കും.

വാനിന്‍  ഉടയോന്‍  കയ്യാല്‍  മകുടം  ഘോഷമിറങ്ങുന്നു
മണവാളനെ  ആചാര്യന്‍  അണിയിക്കും  മകുടം രമ്യം.

മഹിതാചാര്യന്മാരാല്‍  ദമ്പതികള്‍ക്കേകിടുവാന്
മശീഹ  നൃപനാല്‍  രചിതം  മകുടം പാരം  രുചിരം.

വാനിന്‍  ഉടയോന്‍  കയ്യാല്‍  മകുടം  ഘോഷമിറങ്ങുന്നു
മണവാളനെ  ആചാര്യന്‍  അണിയിക്കും  മകുടം രമ്യം
.

ശാശ്വത  ശാലാധീശാ  സത്യമണാളാ  ശീഖ്രം
സവിധമണഞ്ഞീടണമേ  സതതം  സന്തോഷിക്കാം.