സോദരരെ കേള്‍പ്പിന്‍
 

Listen

സോദരരെ കേള്‍പ്പിന്‍
കൂടിവരിന്‍  ശ്രദ്ധിച്ചീടുവിന്‍   
സാദരമിതു  കൈക്കൊള്‍ -
ഉടയോന്‍റെ തിരു സന്ദേശം

ആദരണീയം!  ഹാ! മോദകരം!
ഈ തിരു  ബലി യാണാ-
-ദിമ  പാപത്തെ
മോചിച്ചോരു ദൈവീക യാഗം.

ആദിമ ഗോത്ര  പിതാക്കള്‍
നിബിമാര്‍  പൂര്‍വ്വ പിതാക്കളുമര്‍പ്പിച്ച
ഊമ  ജന്തുബലി  തീര്‍ത്തു-
ഉടയോന്‍  സ്വയമേ  ബലിയായി.

ദൈവീക കുഞ്ഞാടാം
മശിഹായിന്‍  രക്ത  ബലിയാല്‍
മോശൈക  ബലി  പൂ-
ജാതികളെ  തീര്‍ത്തു  തുടച്ചു.

പൂര്‍വ്വിക  യാഗത്തെ മാറ്റി
ദൈവിക  ത്രോണോസ്സില്‍
അപ്പം  വീഞ്ഞെന്നിഹ
മശിഹായിന്‍ ബലി സാധനമായി.

മല്‍ക്കീസദേക്കിന്‍  ക്രമമായ്  (Genesis 14:18)
മശിഹാ ശ്ലീഹര്‍ക്കരുളിയ യാഗം
തല്‍  സ്മരണക്കായി
അവര്‍ തുടരാന്‍ അരുളിച്ചെയ്തു. (Luke 22: 19)

നാഥന്‍  ചൊന്നേവം
യാതൊരുവന്‍ ബലിയര്‍പ്പിപ്പാന്‍
വന്നെത്തും  നേരം
തന്‍  സോദര  വൈരമതോര്‍ത്താല്‍
യാഗത്തിന്‍   മുന്‍പേ
അവനോടു  നീ നിരപ്പാവേണം. (Matthew 5: 23- 24)

പിന്നീടര്‍പ്പിക്കൂ-
ശാന്തി  സമാധാന  ബലികള്‍.

കാണപ്പെടുമീ  സോദരനെ
സ്നേഹിക്കാതെങ്ങനെ  സേവിക്കും
കാണാനാകാത്തൊരു
സ്നേഹേശ്വരനാം  ദൈവത്തെ. (1 John 4: 20)