ദുഃഖവെള്ളിയാഴ്ച മൂന്നാംമണി
 

സകലം മോചിച്ച- കുഞ്ഞാടതിധന്യന്‍
സ്തുതിയഖിലം രുധിരാല്‍ വിടുവിച്ചോനേ

നിര്‍മമലമായീടും- ജീവനയാഗത്തിന്‍

സ്കീപ്പായെകാണ്മാന്‍ ജനത തിരിച്ചു.
പ്രവചിക്കുക മശിക നിന്നെയടിച്ചോനാ-
രെന്നവരുല്‍ഘോഷി- ച്ചാക്ഷേപിച്ചു
കുത്തും താഡനവും- ക്ഷമയോടു കൈക്കൊണ്ടാന്‍
ശാന്തനെ നിന്ദിച്ചാര്‍ കൊപമവന്നുണ്ടായില്ല.
അല്ഭുതകുഞ്ഞാടിന്‍ കാഴ്ചയ്ക്കായി ചെന്നു
ഉത്സവമെന്നോണം തരുസവിധത്തില്‍   

സ്കീപ്പാതോളിന്മേ - ലേന്തിടുന്നോനെ
യേരുശലേംകാരാം- നാരികള്‍ കണ്ടു
ഉയിരോടാനന്ദം- ചെര്‍ത്തീടുന്നോനായ്
വിലപിച്ചീടാനവ- രാരംഭിച്ചു;
നൃപനേ!  കൊണ്ടെങ്ങേ- യെങ്ങിഹപോകുന്നു
രക്ഷകനെയെന്തി-ന്നിത്തരു നീ പേറിടുന്നു  
ദാവീദിന്‍ ഗീതം തംബുരുനാദത്തോ
ടവരാലാപിച്ചി-ട്ടഴലൊടു കേണു. 

സ്കീപ്പായേന്തീടു -ന്നവനെ -ക്കണ്ടപ്പോള്‍
സ്ത്രീജനമത്യന്തം -മാലൊടു  കേണു.
അവരുടെ നേരെ താ-നങ്ങുതിരിഞ്ഞോതി
നാരികളെയെന്തി -ന്നിതികേഴുന്നു .
യേരുശലേമിന്നായ് -മുറവിളി, കാന്തന്മാര്‍
ക്കാധിതനുജര്‍ക്കായ്  -നിലവിളി -ഞാന്‍ നിര്‍മ്മാതാവാം
യേരുശലേമേ!  നിന്‍ -നാശമിതാസന്നം
നിന്‍  സുതര്‍  ദാസ്യത്താല്‍ ! -ചിതറും  നൂനം
 

സൃഷ്ടിസമൂഹത്തെ -യേന്തീടും  വീരന്‍
വന്നെത്തിച്ചേര്‍ന്നു -ഗോഗുല്‍ത്തായില്‍
സീമകളേ  ശക്ത്യാ -സംസ്ഥാപിച്ചോനെ
ഗോഗുല്‍ത്തായിന്മേല്‍ ! -സപ്തജനങ്ങള്‍
തരുവാം  സ്കീപ്പായെ -നാട്ടിയവര്‍  തൂക്കി
പാണിയുഗത്തിന്മേല്‍ -ധര്‍മവിഹീ -നന്മാര -യ്യോ !
കാലുകളിന്മേലും -ആണിയടിച്ചേറ്റി
തരുവിന്മേല്‍ത്തന്നെ- നഗ്നം  തൂക്കി.
 

      >Audio