Eden Thottam Natthone
 

Listen

എദന്‍ തോട്ടം നട്ടോനേ
നീയാണെന്‍ യുവ മണവാളന്‍
നിന്‍  തോട്ടത്തിന്നെന്പേര്‍ക്കായ്
വീശിച്ചീടുക കുളിര്‍ തെന്നെല്‍

സത്യമണാള  നീതിജ്ഞാ
നാഥാ ഞാന്‍ നിന്‍ മണവാട്ടി
നീയാണെന്‍ തണലും താങ്ങും
ചെയ്യണമെന്നോട്  കാരുണ്യം

സ്ലീബായാല്‍  അവകാശ  ധനം
മുദ്രിധമാക്കി പീഠകളാല്‍
അടിമവിടര്‍ത്തി സ്വര്‍ഗത്തില്‍
പന്തിയില്‍ എന്നെ നീ യേറ്റി

നാഥാ  ദൂരെ പോകരുതേ
ഈയുള്ളോളേ  തള്ളരുതെ
മാനിപ്പാന്‍  മടി കാണിച്ചാല്‍
ക്ഷീണിച്ചയോ  ഞാന്‍ ചാകും

നാഥാ നോക്കുക്ക  സുന്ദരി  ഞാന്‍
എന്നെ യേറ്റുക  മണിയറയില്‍
നിന്നുടെ  മടിയില്‍ ശയനം ചെയ്
തിട്ടണയട്ടെ  ഞാന്‍  സുഖ  നിദ്ര

നല്ലവനാം  മശിഹാ  നാഥന്‍
കല്ലറയിന്നും  മഹിമാവില്‍
നല്ലോളിയോടെ ചെന്നേവം 
ചൊല്ലുമ്പോള്‍ ഞാന്‍ ഭാഗ്യവതി

നാളും മാസവുമാണ്ടും  ഞാന്‍
പാപപ്പാഴിരുളില്‍  പോക്കി
നിന്‍ ജീവധ്വനി  കേട്ടപ്പോള്‍
കണ്ണു തെളിഞ്ഞാന്ദിച്ചേന്‍