Analysis of Indian Rubber Statistics 


   കേരളഫാര്‍മര്‍  published  by S.Chandrasekharan Nair

ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളും ചില വിശകലനങ്ങളും

റബ്ബര്‍ കൃഷിയില്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണെങ്കിലും ഉദ്പാദനത്തില്‍ നാലാം സ്ഥാനവും പ്രതിഹെക്ടര്‍ ഉദ്പാദനത്തില്‍ ഒന്നാം സ്ഥാനമാണുള്ളത്. തായ്ലന്റ്, ഇന്തോനേഷ്യ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ റബ്ബര്‍ കൃഷി കൂടുതലുള്ള രാജ്യങ്ങള്‍ ആണ്. എന്നാല്‍ ചൈനയുടെ ഉദ്പാദനം ഇന്ത്യയേക്കാള്‍ താഴെയാണ്. ഇന്ത്യക്ക് ഇത്രയും മികച്ച നേട്ടത്തിന് കാരണമായത് ആര്‍.ആര്‍.ഐ.ഐ 105 എന്ന ഇനം ക്ലോണിലൂടെയാണ്. ഉപഭോഗത്തിന്റെ കാര്യത്തിലും ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്. ചൈന, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ഉപഭോഗമുള്ളത്.

റബ്ബര്‍ എന്നത് ഒരു ദീര്ഘ കാല വിളയായതിനാല്‍ എന്‍.പി.കെ എന്ന രാസവളങ്ങള്‍ക്ക് പകരം ബയോഗ്യാസ് സ്ലറി പോലുള്ള ജൈവ വളങ്ങള്‍ നല്കിയും കളപയറുകള്‍ സംരക്ഷിച്ചും ഉദ്പാദനക്ഷമത വര്ദ്ധിപ്പിക്കുവാനും രോഗങ്ങള്‍ നിയന്ത്രിക്കുവാനും കഴിയും. മാത്രവുമല്ല പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന അമ്ല സ്വഭാവമുള്ള അമോണിയ രൂപത്തിലുള്ള നൈട്രജന്‍ ഒഴിവാക്കുന്നതിലൂടെ കാര്‍ബണേറ്റ് സല്‍ഫേറ്റ് എന്നിവയ്ക്കൊപ്പം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മഗ്നീഷ്യം (മഗ്നീഷ്യം സല്‍ഫേറ്റ്) നല്കി അന്നജത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിച്ച് ഉദ്പാദന ക്ഷമതമാത്രമല്ല ബാര്‍ക്ക് ഐലന്റ്, പിങ്ക്, പ്യാച്ച് ക്യാങ്കര്‍, പൊടിക്കുമിള്‍, അകാലിക ഇലപൊഴിച്ചില്‍ മുതലായ രോഗങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യാം. കേരളത്തില്‍ അമൂല്യമായ സാധ്യതയുള്ള ഔഷധസസ്യങ്ങള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി വളര്‍ത്തി കൂടുതല്‍ വരുമാനവും ഉണ്ടാക്കാം. കീടനാശിനിയും രാസ വളങ്ങളും ഒഴിവാക്കുന്നതിലൂടെ കളയും കളപ്പയറും കാലികള്‍ക്ക് ആഹാരമായും പ്രയോജനപ്പെടുത്താം. ജൈവ ആഹാരം കാലികള്‍ക്ക് നല്കുന്നതിലൂടെ ജൈവപാലും മുന്തിയ വിലയും ലഭ്യമാക്കാം.

ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം പരിശോധിച്ചാല്‍ മനസിലാക്കുവാന്‍ കഴിയുന്നത് ഇന്ത്യയുടെ ഉപഭോഗത്തിന് ആവശ്യമായ റബ്ബര്‍ ഇന്‍ഡ്യയില്‍ ഉദ്പാദിപ്പിക്കുന്നതായും ആഗോളീകരണ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ആവശ്യമില്ലാത്ത കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നതായും കാണാം. ഉല്പന്ന നിര്‍മാതാക്കളുടെ ഉല്പന്നങ്ങളുടെ കയറ്റുമതിക്ക് ആനുപാതികമായി 0% ഇറക്കുമതി തീരുവയില്‍ അസംസ്കൃത റബ്ബര്‍ ഇറക്കുമതിക്ക് അവകാശമുണ്ട് . കൂടാതെ വിപണിയില്‍ നിന്ന് കൂട്ടായി വിട്ടുനില്‍ക്കുവാനും, മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുവാനും, തീരുവയോടുകൂടിയ ഇറക്കുമതിയും, വിപണിയിലെ വിലയിടിവിന് കാരണമാകുന്നുണ്ട്. ഇപ്പോഴത്തെ നിലവിലുള്ള ഇറക്കുമതി തീരുവ 20% ആണ്. ഇന്ത്യയില്‍ റബ്ബര്‍ തികയുന്നില്ല എന്ന കാരണം കാട്ടി തീരുവ കുറച്ചുകൊണ്ട് ഇറക്കുമതിക്കായി തായ്ലന്റുമായി കരാര് ഒപ്പിടുവാന്‍ പോലും ശ്രമം നടക്കുകയുണ്ടായി.  ആഭ്യന്തര അന്താരാഷ്ട്ര വിലകള്‍ ഉയര്‍ന്നിരുന്നാലും അതിനേക്കാള്‍ താണവിലക്ക് കയറ്റുമതി ചെയ്യുകയും  താണവിലക്കുതന്നെ ഇറക്കുമതി ചെയ്യുവാന്‍ കഴിയുകയും ചെയ്യുന്നു. ഉദ്പാദക രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തിരികെയുള്ള ഇറക്കുമതിയും പാരിസ്ഥിതിക മലിനീകരണത്തിന് വഴിവെയ്ക്കുവാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.  2006-07 -ല്‍ 89699 കിലോ ഇറക്കുമതി ചെയ്തത് കിലോഗ്രാമിന് 86 രൂപ 98 പൈസ നിരക്കിലാണ്. ആഭ്യന്തര വിപണിയിലെ ആര്‍.എസ്.എസ് 4 ന്റെ ശരാശരി വില കിലോഗ്രാമിന് 92 രൂപ 04 പൈസ ആയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ട 56545 ടണ്ണുകളുടെ വില കിലോഗ്രാമിന് 90.85 രൂപനിരക്കില്‍ 5137377000 രൂപയ്ക്കാണ് . 2007-08 ല്‍ ഇറക്കുമതി ചെയ്ത 86394 ടണ്‍ 88 രൂപ 35 പൈസ പ്രതി കിലോഗ്രാം എന്ന നിരക്കില്‍ ആഭ്യന്തര ആര്‍എസ്എസ് 4 ന് 90 രൂപ 85 പൈസ വിലയുള്ളപ്പോഴാണ്. കയറ്റുമതി ചെയ്ത 60353 ടണ്‍ 81 രൂപ 90 പൈസ പ്രതി കിലോ നിരക്കിലും ആണ്.

1996 ഏപ്രില്‍ മുതലുള്ള സ്ഥിതിതിവിവര കണക്കുകളാണ് പട്ടിക ഒന്നില്‍ ചേര്ത്തിരിക്കുന്നത്. മുന്നിരുപ്പ് എന്നത് മുന്‍ വര്‍ഷാവസാനം അതായത് മാര്‍ച്ച് 31 ന് കര്‍ഷകരുടെയും ഡീലര്‍മാരുടെയും പ്രൊസസര്‍മാരുടെയും ഉല്പന്ന നിര്‍മാതാക്കളുടെയും പക്കലുണ്ടായിരുന്ന അസംസ്കൃത റബ്ബറിന്റെ സ്റ്റോക്കാണ്. 1995-96 ന്റെ അവസാനം അതായത് 1996 മാര്‍ച്ച് 31 ന് 103190 ടണ്ണുകള്‍ മിച്ചസ്റ്റോക്ക് ഉണ്ടായിരുന്നു. മുന്നിരുപ്പിനൊപ്പം പ്രതിവര്‍ഷ ഉദ്പാദനവും ഇറക്കുമതിയും ചേര്‍ന്നതാണ് ലഭ്യത എന്നത്. ലഭ്യതയില്‍ നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവ് ചെയ്താല്‍ മിച്ച സ്റ്റോക്ക് കിട്ടേണ്ടതാണ്. എന്നാല്‍ നിര്ഭാഗ്യവശാല്‍ തിരിമറി എന്ന ഒരു സംഖ്യ കൂട്ടിച്ചേര്‍ത്താല്‍ (1996-97 ലെ മിച്ചസ്റ്റോക്ക് കിട്ടുവാന്‍ 672385 - (561765 + 1598 + 1712) = 107310 ടണ്ണുകള്‍) മാത്രമേ കണക്കുകള്‍ ശരിയാകുകയുള്ളു. കണക്കുകള്‍ക്ക് കള്ളം പറയാന്‍ അറിയില്ലല്ലോ. 96-97 ലെ മിച്ചസ്റ്റോക്കായ 107310 ടണ്ണുകള്‍ അടുത്ത വര്‍ഷത്തെ മുന്നിരുപ്പായി മാറും. 96-97 മുതല്‍ 2001-02 വരെ തിരിമറി പോസിറ്റീവ് ആയിരുന്നെങ്കില്‍ അതിന് ശേഷം നെഗറ്റീവ് ആണെന്ന് കാണാം. ലഭ്യമായിരുന്ന സ്റ്റോക്കിനെക്കാള്‍ തിരിമറിയുടെ സഹായത്താല്‍ താഴ്ത്തിക്കാട്ടിയാണ് 96 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെ കണക്കുകള്‍ ലഭ്യമായിരിക്കുന്നത്. അതിന് ശേഷം ഇല്ലാത്ത സ്റ്റോക്കായി തിരിമറിക്കൊപ്പം ഉയര്‍ത്തിക്കാട്ടുന്നു. 2007 മാര്‍ച്ച് 31 ന് മിച്ചസ്റ്റോക്ക് 165190 ടണ്ണുകളാണ്.

പട്ടിക 1

(കണക്കുകള് ടണ്ണില്)

വര്ഷം

മുന്നിരുപ്പ്

ഉദ്പാദനം

ഇറക്കുമതി

ലഭ്യത

ഉപഭോഗം

കയറ്റുമതി

തിരിമറി

1996-97

103190

549425

19790

672385

561765

1598

1712

1997-98

107310

583830

32070

723210

571820

1415

2675

1998-99

147300

605045

29534

781879

591545

1840

529

1999-00

187965

522265

20213

830443

628110

5989

3774

2000-01

192570

630405

8970

831945

631475

13356

3214

2001-02

183900

631400

49769

865069

638210

6995

26794

2002-03

193070

649435

26217

868722

695425

55311

-9

2003-04

117995

711650

44199

873844

719600

75905

-1

2004-05

78340

749665

72835

900840

755405

46150

-6915

2005-06

106200

802625

45285

954110

801110

73830

-13850

2006-07

93020

852895

89699

1035614

820305

56545

-6426

ലഭ്യതയും ആവശ്യകതയും

ഇന്ത്യയിലെ റബ്ബറിന്റെ ഉദ്പാദനവും ആവശ്യകതയും 2006-07 വര്ഷത്തെ കണക്കുകള് താരതമ്യം ചെയ്താല് ചില പിന്നാമ്പുറം കളികളും കാണുവാന് കഴിയും. മുന്നിരുപ്പ് 93020 ടണ്ണുകളും ഉദ്പാദനം 852895 ടണ്ണുകളും ഉണ്ടായിരുന്നപ്പോള് ഉപഭോഗം 820305 ടണ്ണുകള് മാത്രമായിരുന്നു. ആവശ്യമില്ലാത്ത 89699 ടണ്ണുകളുടെ ഇറക്കുമതിയും 56545 ടണ്ണുകളുടെ കയറ്റുമതിയും നടന്നത് എന്തിനുവേണ്ടിയായിരുന്നു? മുന്കാല അനുഭവത്തിന്റെ വെളിച്ചത്തില് ഈ രണ്ടു വിലകളും അഭ്യന്തര അന്താരാഷ്ട്ര വിലകളെക്കാള് താഴെയായിരിക്കും. ഇറക്കുമതിയുടെ കണക്കുകളും കയറ്റുമതി ലഭ്യമായിക്കഴിഞ്ഞു. റബ്ബര് ബോര്ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിമാസ റബ്ബര് സ്ഥിതിതിവിവര വാര്ത്തകളില് നിന്നും താഴെ കാണുന്ന ഫോര്മുലകള് പ്രകാരം കണ്ടെത്തിയതാണ് പട്ടിക 2 ല് കൊടുത്തിരിക്കുന്നത്. ഏപ്രില് 2006 മുതല് മാര്ച്ച് 2007 വരെയുള്ള പ്രതിമാസ റബ്ബര് ഉദ്പാദനം കൂട്ടിയാല് കിട്ടുന്നത് 849000 ടണ്ണുകളും ഇറക്കുമതി 87764 ടണ്ണുകളും ആണ്. 2007 മാര്ച്ച് അവസാനം കര്ഷകരുടെ പക്കലുള്ള സ്റ്റോക്ക് 44875 ടണ്ണുകളും ഉല്പന്ന നിര്മാതാക്കളുടെ പക്കല് 70480 ടണ്ണുകളും ആണ്. 70480 ടണ്ണുകളുടെ ഉല്പന്ന നിര്മാതാക്കളുടെ പക്കലുണ്ടായിരുന്ന സ്റ്റോക്ക് തുടര്ന്നുള്ള മാസങ്ങളില് ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള് താഴെയാകുവാന് കാരണമായി. ലഭ്യമായ കണക്കുകള് പ്രകാരം 2007 ഏപ്രില് മേയ് ജൂണ് ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ശരാശരി അന്താരാഷ്ട്ര വില 9870, 9638, 9226, 8420, 8690 രൂപ പ്രതിക്വിന്റല് എന്നീക്രമത്തിലും ആഭ്യന്തരവില 8979, 8685, 8093, 7943, 8742 രൂപ പ്രതി ക്വിന്റല് എന്നീ ക്രമത്തിലും ആയിരുന്നു

കര്ഷകരുടെ വിപണനം = (കര്ഷകരുടെ പക്കലുള്ള മുന്നിരുപ്പ് + പ്രതിമാസ ഉദ്പാദനം) - കര്ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക്

കര്ഷകരുടെ വിപണനം = (22125 + 849000) - 44875 = 821290 ടണ്ണുകള്‍

ഉല്പന്ന നിര്മാതാക്കളുടെ വാങ്ങല് = (ഉല്പന്ന നിര്മാതാക്കളുടെ പക്കലുള്ള നീക്കിയിരുപ്പ് + ഉപഭോഗം) - (മുന്നിരുപ്പ് + ഇറക്കുമതി)

ഉല്പന്ന നിര്മാതാക്കളുടെ വാങ്ങല് = (70,480 + 820305) - (49,990 + 89699) = 751096 ഇത് ഒരു വര്ഷത്തെ കണക്കാണ്. ഇപ്രകാരം ഓരോ മാസവുമുള്ളതും കണക്കാക്കുവാന് കഴിയും.

പട്ടിക 2

(2006-07 ലെ കണക്കുകള് ടണ്ണില്)

മാസം

കര്ഷകരുടെ പക്കല് മുന്നിരുപ്പ്

ഉദ്പാദനം

കര്ഷകരുടെ വിപണനം

നിര്മാതാക്കളുടെ പക്കല് മുന്നിരുപ്പ്

ഇറക്കുമതി

ഉല്പന്ന നിര്മാതാക്കളുടെ വാങ്ങല്

ഏപ്രില്

22125

54555

59705

49990

3493

54597

മേയ്

16975

56500

59070

44230

6699

56106

ജൂണ്

14405

57610

61990

42030

6517

57738

ജൂലൈ

10025

65500

64125

40700

7245

53955

ആഗസ്റ്റ്

11400

74495

74690

33255

2693

64432

സെപ്റ്റംബര്

11205

73550

73870

29065

883

68262

ഒക്ടോബര്

10885

82970

77830

28630

1349

69516

നവംബര്

16025

95525

73460

30190

5647

70103

ഡിസംബര്

38090

101680

80755

35270

10920

67345

ജാനുവരി

59015

96450

93390

45310

10216

71384

ഫെബ്രുവരി

62075

47560

55750

57610

18853

56482

മാര്ച്ച്

53885

42605

46655

64230

15363

61176

ആകെ

 

852895


 

89699

751096

മുന്തിയ ഉദ്പാദനം ലഭിക്കുന്ന നവംബര് മുതല് ജനുവരി വരയുള്ള പീക്ക് സീസണില് അന്താരാഷ്ട്ര വിലയേക്കാള് ആഭ്യന്തര വില കൂടുതലായിരുന്നു. ഫെബ്രുവരി മാര്ച്ച് മാസങ്ങളില് അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള് കൂടുതലായിരുന്നപ്പോഴാണ് 18853 ഉം 15363 ടണ്ണുകളും ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി ചെയ്യുന്നത് ഉല്പന്ന നിര്മാതാക്കളെ സഹായിക്കാനും കയറ്റുമതി കര്ഷകരെ സഹായിക്കാനും ആണ് എന്നാണ് പറയപ്പെടുന്നത്.

2006-07 വര്ഷത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വിലകളുടെയും പ്രതിമാസ കണക്കുകളാണ് പട്ടിക 3 ല് കൊടുത്തിരിക്കുന്നത്.

പട്ടിക 3

(തൂക്കം ടണ്ണുകളിലും വില രൂപയിലും ആണ്)

മാസം

കയറ്റുമതി

ആര്.എസ്.എസ് 4 ന് ആഭ്യന്തരവില

ഇറക്കുമതി

ആര്.എസ്.എസ് 3 ന് അന്തരാഷ്ട്രവില

ഏപ്രില്

6031

8634

3493

9695

മേയ്

6801

9841

6699

10998

ജൂണ്

9901

10692

6517

12484

ജൂലൈ

8456

9821

7245

11710

ആഗസ്റ്റ്

10226

9182

2693

10303

സെപ്റ്റംബര്

6150

8169

883

8480

ഒക്ടോബര്

2041

8709

1349

8463

നവംബര്

954

8260

5647

7426

ഡിസംബര്

923

8615

10920

7811

ജാനുവരി

624

9716

10216

9319

ഫെബ്രുവരി

720

9757

18853

10605

മാര്ച്ച്

3552

9057

15363

10050

ആകെ/ശരാശരി

56545

9204

89699

9779

കയറ്റുമതി ചെയ്യുന്നത് ലാഭത്തിലാണോ അതോ ഇറക്കുമതി ലാഭത്തിലാണോ എന്ന് സംശയം തോന്നുന്നില്ലെ? കയറ്റുമതി ഇറക്കുമതികളിലൂടെ രാജ്യത്തിന് വരുന്ന സാമ്പത്തിക നഷ്ടം കണക്കാക്കിയാല് കോടികള് വരും. ഗ്രേഡിംഗിനുള്ള മാനദണ്ഡം 'ഗ്രീന് ബുക്ക്' ആണെന്നിരിക്കെ ഗ്രീന് ബുക്കോ സാമ്പിള് ഷീറ്റുകളോ പ്രദര്ശിപ്പിക്കാതെയുള്ള വിപണനം ഗ്രേഡിംഗ് തിരിമറികള്ക്ക് അവസരമൊരുക്കുന്നു. ലോകവ്യാപകമായി ഗ്രീന് ബുക്ക് ഗ്രേഡിംഗ് മാനദണ്ഡമാകയാല് എല്ലാ രാജ്യത്തും ഒരേ തരം ഷീറ്റിന് ഒരേഗ്രേഡ് തന്നെയാണ്. കുറെ നാളുകള്ക്ക് മുമ്പുവരെ അന്താരാഷ്ട്ര മൂന്നാം തരം ആഭന്തരവിപണിയിലെ നാലാം തരം ഷീറ്റിന് തുല്യമാണ് എന്ന് റബ്ബര് ബോര്ഡിലെ ഉദ്യോഗസ്ഥര് തന്നെ പ്രചരിപ്പിച്ചിരുന്നു. എന്നാല് ഇപ്പോള് അപ്രകാരം പറയാറില്ലെങ്കിലും മുന്പ് പ്രസിദ്ധീകരിച്ചിരുന്ന പ്രകാരം അന്താരാഷ്ട്ര ആര്.എസ്.എസ് 3 ന്റെയും ആഭ്യന്തര ആര്.എസ്എസ്. 4 ന്റെയും വിലകളാണ് താരതമ്യം ചെയ്യുവാനായി റബ്ബര് ബോര്ഡ് പ്രസിദ്ധീകരിക്കുന്നത്. കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത് ഉദ്പാദകരാജ്യങ്ങളായ ചൈന, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ്. ഇതില് ചൈന ഒഴികെ മറ്റെല്ലാ രാജ്യങ്ങളില് നിന്നും ഇറക്കുമതിയും നടക്കുന്നു. ഉദ്പാദക രാജ്യങ്ങളല്ലാത്തിടത്തേയ്ക്ക് വളരെ താണവിലയ്ക്ക് കയറ്റുമതികളും നടക്കുന്നു.

ടാപ്പിംഗ് തൊഴിലാളികള്ക്ക് വ്യാപകമായി പടര്ന്ന് പിടിച്ച പനിയാണ് 2007-08 വര്ഷത്തെ ഏപ്രില് മുതല് ആഗസ്റ്റ് വരെയുള്ള ഉദ്പാദനം കുറയുവാന് കാരണമായത്. ഉദ്പാദനം കുറഞ്ഞില്ലായിരുന്നെങ്കില് റബ്ബറിന്റെ വില കിലോഗ്രാമിന് 50 രൂപക്കും താഴെ എത്തിച്ചേരുമായിരുന്നു. താഴെകാണുന്ന ചിത്രത്തില് 2007 ആഗസ്റ്റ് മാസം അന്താരാഷ്ട്ര വിലയെ അപേക്ഷിച്ച് ആഭ്യന്തര വിലയിലുണ്ടായ ഏറ്റക്കുറച്ചില് കാണുവാന് കഴിയും. ഡീലര്മാരും നിര്മാതാക്കളും കൂട്ടുചേര്ന്ന് നടത്തുന്ന ഒരു കച്ചവടമാണിത്. കൂടിയ വിലയ്ക്ക് കച്ചവടം ഉറപ്പിച്ചശേഷം താണവിലയ്ക്ക് സംഭരിക്കാന് കഴിഞ്ഞാല് ഒരാഴ്ചക്കുള്ളില് കൂടിയ വിലക്കുതന്നെ 16 ടണ്ണുകള് വരുന്ന ലോഡുകള് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുവാനും വലിയൊരു ലാഭം മാത്രമല്ല ആഭ്യന്തര വില താഴ്ത്തുവാനും കഴിയുന്നു.