ആമുഖം

സുഹൃത്തേ,

Pallathamkulangare Bhagavathi Temple എന്ന ഗ്രൂപ്പിന്റെ ഭാഗമാണ് ഈ സൈറ്റ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരും പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായ വ്യക്തികളുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഇതുവഴി ഈ ക്ഷേത്രവുമായി ബന്ധപ്പെടുന്ന വിവരങ്ങളും മറ്റും യഥാസമയം പരസ്പരം കൈമാറാനും, വിവിധ വിഷയങ്ങളിൽ നമ്മൾ ഓരോരുത്തർക്കും ഉള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യാനും സാധിക്കും എന്ന് കരുതുന്നു.


ക്ഷേത്രത്തിന്റെ അഭിവൃദ്ധിയ്ക്ക് സഹായകമാകുന്ന രീതിയിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും മേല്പറഞ്ഞ ഗ്രൂപ്പിൽ പ്രതീക്ഷിക്കുന്നു.   വ്യക്തിപരമായ വിമർശനങ്ങൾ അതുകൊണ്ടുതന്നെ ഒഴിവാക്കണം എന്ന അഭ്യർത്ഥനയാണ് ഉള്ളത്.

ഈ ഗ്രൂപ്പ് ക്ഷേത്രത്തിന്റെ ഔദ്യോഗികമായ ഒരു സംരംഭം അല്ലെന്നും ഇവിടെ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ അത് ഉന്നയിക്കുന്ന വ്യക്തികളുടെ മാത്രം അഭിപ്രായങ്ങളാണെന്നും ഇതിനാൽ അറിയിക്കട്ടെ.

ക്ഷേത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും വാർത്തകൾക്കും http://pallathamkulangare.blogspot.com/  സന്ദർശിക്കുക.

ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

ക്രിയാത്മകമായ നിർദ്ദേശങ്ങളും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്

മണികണ്ഠൻ.