അറിയിപ്പുകൾ

അറിയിപ്പുകൾ

posted 9 Nov 2011, 11:16 by Manikandan O V   [ updated 9 Nov 2011, 11:17 ]

അറിയിപ്പുകൾ


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.pallathamkulangare.blogspot.com/

പുതിയ പോസ്റ്റുകൾ ഇ-മെയിലിൽ ലഭക്കാൻ

posted 14 May 2011, 23:05 by Manikandan O V   [ updated 14 May 2011, 23:45 ]

വരിക്കാരാവൂ

http://pallathamkulangare.blogspot.com/ എന്ന ബ്ലോഗിൽ പുതുതായി ചേർക്കുന്ന വിവരങ്ങൾ നിങ്ങളുടെ  ഇ-മെയിലിൽ ലഭിക്കാൻ ഇ-മെയിൽ അഡ്രെസ്സ് ഇവിടെ ചേർക്കൂ.

പുതിയ അറിയിപ്പുകൾ

posted 26 Mar 2011, 12:47 by Manikandan O V

പുതിയതായുള്ള വിവരങ്ങൾ കൂടിതൽ സൗകര്യപ്രദമായി നിങ്ങളിൽ എത്തിക്കുന്നതിന് http://pallathamkulangare.blogspot.com/ എന്ന ബ്ലോഗ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായ സംവാദത്തിലൂടെയും കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയും ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് കരുതുന്നു. ഈ പുതിയ ബ്ലോഗിലെ ഓരോ പുതിയ പോസ്റ്റും നിങ്ങളുടെ ഇ-മെയിലിൽ അപ്പോൾത്തന്നെ എത്തുന്നതിനുള്ള സംവിധനവും ഉണ്ട്. ഇതിനായി നിങ്ങളുടെ ഇ-മെയിൽ അഡ്രെസ്സ് ബ്ലോഗിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഒരോ വിഷയത്തിലും നിങ്ങളുടെ അഭിപ്രായം അതേ പേസ്റ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന രീതിയിൽ രേഖപ്പെടുത്താനും സാധിക്കും. ദയവായി പുതിയ ബ്ലോഗിനും നിങ്ങളുടെ സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

താലപ്പൊലി - 2011 ചിത്രങ്ങൾ

posted 21 Mar 2011, 13:39 by Manikandan O V   [ updated 21 Mar 2011, 13:41 ]

താലപ്പൊലി 2011 കൂടുതൽ ചിത്രങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കൂ.
https://picasaweb.google.com/maniooradil/Thalappoli2011#

താലപ്പൊലി 2011 - കൊടികയറ്റം

posted 3 Mar 2011, 10:40 by Manikandan O V   [ updated 3 Mar 2011, 10:57 ]

സുഹൃത്തുക്കളേ,
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് ആരംഭിച്ചു, രാത്രി 8:30ന് കൊടികയറ്റം നടന്നു. ഇതിന്റെ ചില ചിത്രങ്ങൾ ചേർക്കുന്നു.


താലപ്പൊലി നോട്ടീസ് - 2011

posted 4 Feb 2011, 10:13 by Manikandan O V   [ updated 4 Feb 2011, 10:30 ]

        പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ താലപ്പൊലി മഹോത്സവത്തിന്റെ നോട്ടീസ് ഇന്ന് പ്രസിദ്ധീകരിച്ചു. ഇതിന്റെ സ്കാൻ ചെയ്ത കോപ്പി ഇതോടൊപ്പം ചേർക്കുന്നു. ഈ കോപ്പികൾ അയച്ചുതന്ന എന്റെ സുഹൃത്തും ക്ഷേത്രത്തിന്റെ അഭ്യുദയകാംഷിയുമായ അഡ്വക്കേറ്റ് എൻ വി രാജീവ് ഷേണായിയോടുള്ള നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു. താലപ്പൊലി മഹോത്സവം സമാധാനപരവും പൂർവ്വാധികം ഭംഗിയായും നടക്കുന്നതിന്‌ ഭഗവതിയുടെ കൃപാകടാക്ഷങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.വടക്കേ ചേരുവാരം - ബഡ്‌ജറ്റ് പൊതുയോഗം

posted 29 Dec 2010, 20:25 by Manikandan O V

പള്ളത്താം‌കുളങ്ങരെ വടക്കേ ചേരുവാരം യോഗാംഗങ്ങളുടെ 1186-ലെ ബഡ്ജറ്റ് പൊതുയോഗം ചേരുവാരം ഹാളിൽ വെച്ച് 1186 ധനു 18ആം തീയതി (02/01/2011) ഞായറഴ്ച പകൽ മൂന്ന് മണിയ്ക്ക് താഴെ ചേർത്തിരിക്കുന്ന കാര്യപരിപാടികൾ അനുസരിച്ച് പ്രസിഡന്റ്  ശ്രീ കോഴിപ്പറമ്പത്ത്  വേണുഗോപാൽ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുവാൻ നിശ്ചയിച്ചിരിക്കുന്നതായി സെക്രട്ടറി ശ്രീ മണിയിൽ  ചന്ദ്രശേഖരൻ നായർ അറിയിക്കുന്നു. എല്ല യോഗാംഗങ്ങളും പൊതുയോഗത്തിൽ സംബന്ധിക്കണമെന്നും താല്പര്യപ്പെടുന്നു.

കാര്യപരിപാടികൾ
 1. ദേവീപ്രാർത്ഥന
 2. അനുശോചനം
 3. ഉപക്രമപ്രസംഗം
 4. കഴിഞ്ഞ പൊതുയോഗനടപടികൾ വായിച്ച് റെക്കോർഡാക്കൽ
 5. 1185-ലെ ഭരണറിപ്പോർട്ട് അവതരണം
 6. 1185-ലെ കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ടും അതിന്മേൽ കമ്മറ്റിക്കാരുടെ സമാധാനവും
 7. 1186-ലേയ്ക്കുള്ള ബഡ്‌ജറ്റ് അവതരണം
 8. പലവക
 9. ഉപസംഹാരം
 10. കൃതജ്ഞത.

മഹാദേശവിളക്ക്

posted 27 Nov 2010, 00:43 by Manikandan O V   [ updated 27 Nov 2010, 13:00 ]

1186 വൃശ്ചികമാസം 26-ആം തീയതി ശനിയാഴ്ച (2010 ഡിസംബർ 11) പള്ളത്താംകുളങ്ങരെ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളത്താംകുളങ്ങരെ ശ്രീഭഗവതിയുടെ തിരുസന്നിധിയിൽ വെച്ച് ഈ വർഷത്തെ മഹാദേശവിളക്ക് പൂർവ്വാധികം ഭംഗിയായി താഴെപ്പറയുന്ന കാര്യപരിപാടികൾ അനുസരിച്ച് കൊണ്ടാടുവാൻ നിശ്ചയിച്ചിരിക്കുന്നു. ഈ മഹോത്സവത്തിന്റെ സർവ്വതോന്മുഖമായ വിജയത്തിനു വേണ്ടി എല്ലാ നല്ലവരായ നാട്ടുകാരുടേയും മഹനീയ സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ സവിനയം അഭ്യർത്ഥിച്ചുകൊള്ളുന്നു.

കാര്യപരിപാടികൾ 11/12/2010 ശനി

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രം, കുഴുപ്പിള്ളി മഹാദേവ ക്ഷേത്രം, കുഴുപ്പിള്ളി ബാലകൃഷ്ണസ്വാമി ക്ഷേത്രം, ചെറുവൈപ്പ് ചെമ്പൂഴി ശ്രീധർമ്മശാസ്താക്ഷേത്രം, ചെറുവൈപ്പ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ. വൈകുന്നേരം 4:30ന് ചെറുവൈപ്പ് ചെമ്പൂഴി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ശിങ്കാരിമേളം, കാവടി എന്നിവയുടെ അകമ്പടിയോടെ മഹാശോഭായാത്ര ദേശവിളക്ക് വേദിയിലേയ്ക്ക് പുറപ്പെടുന്നു.
വൈകീട്ട് 5:30ന്
സാംസ്കാരിക സമ്മേളനം (വേദി ദേശവിളക്ക് പന്തലിന് സമീപം)
മലയാളസിനിമാലോകത്തെ അമ്മത്തമ്പുരാട്ടി ശ്രീമതി കവിയൂർപൊന്നമ്മ ഭദ്രദീപം തെളിയിക്കുന്നു
ആശംസാപ്രസംഗം  : ശ്രീ. എസ് ശർമ്മ (ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി)
                                        ശ്രീ. ടി ജി വിജയൻ (ബഹുമാനപ്പെട്ട കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
                                        ശ്രീമതി. കെ എൻ രാജി (അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, കളക്ടറേറ്റ്, എറണാകുളം)
                                        ശ്രീ. ശ്രീകാന്ത് (പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം പ്രസിഡന്റ്)
തുടർന്ന് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ താഴെപറയുന്ന വിശിഷ്ടവ്യക്തികളെ ആദരിക്കുന്നു.
 1. ശ്രീമതി കവിയൂർ പൊന്നമ്മ
 2. ശ്രീ എം കെ പുരുഷോത്തമൻ (ബഹുമാനപ്പെട്ട ഞാറയ്ക്കൽ എം എൽ എ)
 3. ശ്രീ വി ഡി സതീശൻ (ബഹുമാനപ്പെട്ട പറവൂർ എം എൽ എ)
 4. ഡോൿടർ ടോണി ഫെർണാണ്ടസ് (പശസ്ത നേത്രരോഗ വിദഗ്ദ്ധൻ)
 5. ശ്രീ സിപ്പി പള്ളിപ്പുറം (ബാലസാഹിത്യകാരൻ)
 6. ശ്രീ കെ എൻ ദേശം (കവി)
 7. അഡ്വക്കെറ്റ് ടി ആർ രാമനാഥൻ (ഭാഗവതാചാര്യൻ)
 8. ശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി (തന്ത്രി, പ്രസിഡന്റ് അഖിലകേരള തന്ത്രിസമാജം)
 9. ശ്രീ നെടും‌പറമ്പിൽ വേലുണ്ണി (തന്ത്രി, മുനമ്പം)
 10. ശ്രീ ജാവൻ ചാക്കോ (സ്ഫടിക സന്ദേശ ചിത്രകാരൻ)
 11. ശ്രീ ഏഴിക്കര സ്നേഹചന്ദ്രൻ (യുവകവി)
 12. ശ്രീ കെ സത്യൻ (അയ്യപ്പസേവാസംഘം, സെൻ‌ട്രൽ വർക്കിംഗ് കമ്മറ്റി അംഗം, താലൂക്ക് യൂണിയൻ പ്രസിഡന്റ്, എൻ പറവൂർ)
 13. ശ്രീ കുമാരൻ ആചാരി (തച്ച്‌ശാസ്ത്രം)
 14. ശ്രീ സുധീർ പണിയ്ക്കർ (ഡയറൿടർ ശ്രീസായ്‌ലക്ഷ്മി ഡാൻസ് & മ്യൂസിക്ക് അക്കാദമി)
വൈകീട്ട് 7:30ന്
പകിട്ടാർന്ന കരിമരുന്ന് പ്രയോഗം തുടർന്ന്
ഗംഭീര ശാസ്താം‌പാട്ട്
ശ്രീ രാജഗോപാൽ തച്ചപ്പിള്ളി & പാർട്ടി എളംകുന്നപ്പുഴ.
വൈകീട്ട് 9:00ന്
ഡബിൾ തായമ്പക
ശ്രീ കാവിൽ അജയൻ മാരാർ & ഉണ്ണിക്കൃഷ്ണ വാര്യർ
രാത്രി 12:30ന്
കുഴുപ്പിള്ളി മഹദേവക്ഷേത്രത്തിൽ നിന്നും എതിരേല്‍പ്പ്.
പൂജ: ആലങ്ങാട് യോഗം പെരിയോൻ രവീന്ദ്രൻ സ്വാമി
പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്
അയ്യപ്പന്മാർക്ക് കെട്ട് നിറച്ച് പോകുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
പരിപാടിയിൽ ഭേദഗതി വരുത്തുന്നതിനുള്ള പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
അയ്യപ്പസേവാസമിതി ഭാരവാഹികൾ
    ശ്രീ സുരേഷ് കൊല്ലാട്ട് (പ്രസിഡന്റ്)
    ശ്രീ പാഴാട്ട് ഗോകുലപാലൻ (സെക്രട്ടറി)
    ശ്രീ ബിജു ഊരാടിൽ (ഖജാൻ‌ജി)
    കേണൽ (റിട്ടയേർഡ്) ശശികുമാർ, കണ്ണച്ചഴത്ത് (രക്ഷാധികാരി)

നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി ഇവിടെ രേഖപ്പെടുത്തുക

മണ്ഡലകാല നിറമാല

posted 1 Nov 2010, 13:09 by Manikandan O V

വൃശ്ചികമാസവും ധനു പതിനൊന്നു വരെയുള്ള മണ്ഡലകാലത്ത് ക്ഷേത്രത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിത്യവും നടത്തിവരുന്ന മണ്ഡലകാല നിറമാലയും വിളക്ക് വെയ്പ്പും ഈ വർഷം 2010 നവംബർ 17 മുതൽ ഡിസംബർ 27 വരെ നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ നിറമാലയും വിളക്കും നടത്തുവാൻ താല്പര്യമുള്ളവർ ദേവസ്വം ഓഫീലോ വഴിപാട് കൗണ്ടറിലോ മുൻ‌കൂട്ടി പേരു രജിസ്റ്റർ ചെയ്യണമെന്ന് ദേവസ്വം അറിയിപ്പിൽ പറയുന്നു. മണ്ഡലകാല നിറമാലയും വിളക്കും വിജയകരമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളൂടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

2011-ലെ താലപ്പൊലി

posted 21 Oct 2010, 14:10 by Manikandan O V   [ updated 21 Oct 2010, 14:14 ]

2011 ലെ താലപ്പൊലി ദിവസങ്ങൾ താഴെ ചേർത്തിരിക്കുന്ന വിധമാണ്
2011 - മാർച്ച് - 03 (വ്യാഴം) - കൊടികയറ്റ് - 1186 കുംഭം 19
2011 - മാർച്ച് - 07 (തിങ്കൾ) - താലപ്പൊലി - 1186 കുംഭം 23
2011 - മാർച്ച് - 10 (വ്യാഴം) - ആറാട്ട് (ഭരണി) - 1186 കുംഭം 26
2011 - മാർച്ച് - 16 (ബുധൻ) - നടതുറപ്പ് - 1186 മീനം 02

1-10 of 12

Comments