Thanal Home

Dedicated To Providing The Best Service to
Economically backward people of Nilamel Panchayat
 


സേവനംകൊണ്ട് അവശവിഭാഗത്തിന്  
തണല്‍ 
-------------
 നിലമേല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നിയന്ത്രണത്തില്‍ സാമ്പത്തികമായും സാമുഹികമായും പിന്നാക്കം നില്‍ക്കുന്ന നിലമേല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമ പ്രവര്ത്തനന്ങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് 2011 ഒക്ടോബര്‍ ആദ്യവാരം നടന്ന ഡയറക്ടര്‍ ബോര്‍ഡ്‌ മീറ്റിംഗില്‍ ധാരണയാവുകയും 2011 ഒക്ടോബര്‍ 9-ന് നടന്ന ബാങ്കിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ബൈലായിലെ 77-മത് വകുപ്പായ ഈ  തീരുമാനം,  കൊല്ലം ജില്ലയിലെ സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍ )   15/02/2012-ലെ 7711/2011/RDis ഫയല്‍ പ്രകാരം  രജിസ്റ്റര്‍ ചെയ്തു. 

സേവനങ്ങള്‍ 

  • ക്യാന്‍സര്‍ രോഗികള്‍ , മാറാരോഗികള്‍ എന്നിവരുടെ ചികിത്സ
  • പെട്ടെന്നുണ്ടാകുന്ന റോഡപകടങ്ങ ളടക്കമുള്ള അപകടത്തിനിരയാകുന്ന നിരാലംബരെ ആതുര ശുശ്രുഷാ സംഗേതത്ത്തില്‍ എത്തിച്ച് ചികിത്സ നല്‍കുക
  • സാധുക്കളായ പട്ടിക ജാതി വിഭാഗത്തില്‍പെട്ട ആളുകളുടെ ശവസംസ്ക്കാര ചടങ്ങിന് സഹായിക്കുക
  • ദരിദ്രരും നിര്‍ദ്ധനരുമായ പെണ്‍കുട്ടികളുടെ ആര്‍ഭാട രഹിത വിവാഹത്തിനുള്ള സഹായം