തൃശ്ശൂർ

           ...ചരിത്രം...             

                " കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരംതൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌.
              ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര് എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ ത‌മ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.

             കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട്‌ മൈതാനിയിൽ‍ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും]] അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥിതി ചെയുന്നതും തൃശ്ശൂരിലെ കൊടുങ്ങലൂരിലാണ്. റോമിലെബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്‌.

            ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.

തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്.


Google Map