My Kerala/എന്‍റെ കേരളം

കേരളത്തെക്കുറിച്ചുള്ള അറിവുകളും കൌതുക വാര്‍ത്തകളും ശേഖരിക്കാനൊരിടം. 


Malayalam Music

Blog flux

Blog catalogue

Yanthram


I  Love Walking In The Rain Because Nobody Can See Me Crying! 

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍ ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍ തെറുത്തു കൊടുക്കുന്നു. http://josephamboori.blogspot.com/2008/09/blog-post_21.html

വെബ്‌ലോകം

ദേശാഭിമാനി

മംഗളം

മാധ്യമം

ദാറ്റ്‌സ്‌ മലയാളം

Mathrubhumi

Kerala, God's own country.
 A moderate climate  * Long shoreline with serene beaches  * Peaceful stretches of emerald backwaters  * Lush hill stations and enchanting wildlife  * Sprawling plantations and paddy fields  * Colourful festivals  * Exotic cuisine  * Ayurvedic health care

National Geographic has hailed Kerala as 'one of the ten paradises of the world'.
Kerala also boasts of
* India's most advanced society * A hundred percent literate people * World-class health care systems * India's lowest infant mortality and highest life expectancy rates
some relevant

Facts about Kerala -

Area : 38,863 sq.km

Population : 3,18,38,619 (as per 2001 census)

Capital : Thiruvananthapuram (formerly Trivandrum)

Language : Malayalam; English also is widely spoken

Religion : Hinduism, Christianity, Islam

Time : GMT + 5:30

Currency : Indian Rupee

Climate: Tropical

Summer : February - May ( 24 - 33 deg c )

Monsoon : June - September (22 - 28 deg c )

Winter : October - January (22 - 32 deg c )

Literacy rate : 90.92 %

Transport - Three International airports- at Trivandrum, Kochi and Kozhikode. Apart from this, Kerala is well connected by rail and road. Kochi offers a major seaport, while there are minor ports at Beypore(Kozhikode), Alapuzha and Kollam.

Major Industries - Tourism, Information Technology, Fertilizers,Oil Refining and Power Generation, Ship Building, Machine Tools, Electronics and Rubber.

Major Exports are marine products, coir, handicrafts, spices and food products.

Farm /Cash crops cultivated are coconut, rubber, coffee, tea, spices, pepper, cashew, arecanut and rice.

-------------------------------------------------------

1.സാക്ഷരതയില്‍ രണ്ടാം സ്ഥാനത്താണ്‌ കേരളമിപ്പോള്‍ (85%). മിസോറാമാണ്‌ മുന്നില്‍ (89%).

2.കേരളത്തില്‍ ഏറ്റവുമധികം ദരിദ്രരുള്ളത്‌ പാലക്കാട്‌ ജില്ലയില്‍; കുറവ്‌ പത്തനംതിട്ട. (പത്തനംതിട്ട ജില്ലയില്‍ ഏറെയും വനങ്ങളും റബര്‍ തോട്ടങ്ങളുമാണ്‌).

3.ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതിനാല്‍ കേരളത്തില്‍ വൃദ്ധരുടെ എണ്ണം കൂടി (അവരുടെ ചികില്‍സാ ചെലവുകളും). പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്‌. സ്ത്രീകളുടേത്‌ 75.

4.മാമാങ്കത്തിന്‌ സാമൂതിരി നിലയുറപ്പിച്ചിരുന്ന 'നിലപാട്‌ തറ' ഇപ്പോള്‍ ഒരു ഓട്ടുകമ്പനിപ്പറമ്പിലാണ്‌. ചാവേറുകളുടെ 'മണിക്കിണര്' ആശുപത്രി വളപ്പിലും.

5.ഓരോ തൊഴിലിലുമേര്‍പ്പെട്ടിരിക്കുവര്‍ ഒന്നിച്ച്‌ താമസിക്കുന്ന കോളനികള്‍ പാലക്കാട്‌ നെന്മാറയില്‍ വേണ്ടുവോളമുണ്ട്‌. തട്ടാത്തറ, കൊശത്തറ, ചെട്ടിത്തറ, ചക്കാന്തറ, തുന്നക്കാരത്തെരുവ്‌, പപ്പടക്കാരത്തെരുവ്‌... ...

6.’ഇത്‌ ഭൂമിയാണ്‌‘ എന്ന തന്റെ നാടകത്തിന്റെ 50ആം വാര്‍ഷികത്തില്‍ കെ.ടി.മുഹമ്മദ്‌ പറഞ്ഞു, ഇത്‌ ഭൂമിയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌ ഭൂ മാഫിയ മാത്രമാണ്‌.

http://varthapradakshinam.blogspot.com/2008/10/blog-post_28.html#--thanimalayalam

------------------------------------------------------------ 

Sunday, November 2, 2008

മദ്യപാനിസ്റ്റ്‌ മാനിഫെസ്റ്റോ

കേരളത്തില്‍ ഒരു വര്‍ഷം ചെലവാകുന്നത്‌ 3500 കോടി രൂപയുടെ അരിയാണ്‌. എന്നാല്‍ ചെലവാകുന്ന മദ്യം 10,000 കോടി രൂഫായുടേത്‌....

മൂന്നു കോടി പയലുകള്‍ വസിക്കുന്ന ഈ സുന്ദര കേരളത്തിലെ ഏകദേശം ഒരു കോടി വരുന്ന കുടിയന്‍മാരാണ്‌ ഇത്രയും ചാമ്പുന്നത്‌. ഭാരതത്തിലെ ആളോഹരി മദ്യപാനത്തില്‍ പഞ്ചാബിനെ വെട്ടിച്ച്‌ നമ്മള്‍ മുന്‍പില്‍ കടന്നിരിക്കുന്നു. പഞ്ചാബിനു 7.9 ലിറ്റേഴ്സ്‌ ആണെങ്കില്‍ കേരളത്തിനത്‌ 8.3 ആകുന്നു.

നമ്മുടെ പ്രത്യേകത വെള്ളമടിയില്‍ സിപ്‌ ചെയ്യല്‍ എന്നൊന്നില്ല. ഒരു പെഗ്‌ ഒറ്റ വലിക്ക്‌ അകത്താക്കും. ഇങ്ങനെ വേഗത്തില്‍ വിഴുങ്ങി വിഴുങ്ങി ഫ്ലാറ്റായി വേണ്ടാത്ത അലമ്പൊക്കെയുണ്ടാക്കുകയും ചെയ്യും. അതിനു പുറമേ മദ്യത്തിണ്റ്റെ കൂടെ കൊറിക്കാനായി കൊഴുപ്പും, എരിവും കൂടിയ ഐറ്റങ്ങള്‍ ചാമ്പുന്നു. പോരേ പൂരം.

എന്തെരായാലും ഒന്ന് പച്ചപ്പരമാര്‍ത്ഥം. മലയാളികള്‍ മര്യാദരാമന്‍മാരാകുന്നത്‌ ബിവറേജസിണ്റ്റെ ആപ്പീസുപടിക്കല്‍ വെള്ളം വാങ്ങിക്കാന്‍ ക്യൂ നില്‍ക്കുമ്പോഴാണ്‌. ആരും ഇടക്കു കയറില്ല. അനാവശ്യ സംസാരങ്ങളില്ല. ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി വാങ്ങില്ല. എന്തൊരു ഒരുമ, എന്തൊരു സഹവര്‍ത്തിത്വം. ഈ ഒരുമ മറ്റുപലേയിടത്തും കാണിച്ചിരുന്നെങ്കി....

കേരളത്തില്‍ ഇന്ന് കല്യാണമായാലും, ചാക്കാലയായാലും, ജന്‍മദിനമായാലും സൌഹൃദകൂട്ടായ്മയായാലും മദ്യം ഇന്നൊരു അഭിവാജ്യ ഘടകമാണ്‌. 70-80 കളില്‍ മദ്യം കഴിക്കുന്ന കുറഞ്ഞ പ്രായം 20-21 വയസായിരുന്നെങ്കില്‍, അതു താണ്‌ 18, പിന്നെ 16, 15 2008ല്‍ 12 വരെ എത്തി നില്‍ക്കുന്നു. ഇനിയും താഴാനാണു സാധ്യത. ചിലപ്പം ഒരു കൊച്ചു ജനിക്കുമ്പം മുലപ്പാലിനു പകരം ഒരു പയണ്റ്റ്‌ റം ആയിരിക്കും കൊടുക്കുക.

കേരളത്തില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌, മദ്യവിരുദ്ധസമിതിക്കാര്‍ അടിയും തൊഴിയുമൊക്കെ വാങ്ങിക്കുന്നുണ്ട്‌(അതു ചിലപ്പോള്‍, പോലീസായാലും, മദ്യമാഫിയ ആയാലും അതുമല്ലെങ്കില്‍ കുടിയന്‍മാരുടെ കൈയ്യില്‍ നിന്നുമാകാം). എണ്റ്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മദ്യനിരോധനത്തില്‍ യാതൊരു കാര്യവുമില്ല. ചാരായം നിരോധിച്ചപ്പോള്‍ വാറ്റടിച്ചാണു മലയാളിയുടെ കാറ്റു പോയത്‌. അയതുകൊണ്ട്‌ കുട്ടികള്‍ കൂടുന്ന വേളയില്‍ മദ്യം ഒഴിവാക്കുക. സ്വയം തീരുമാനിച്ച്‌ മദ്യം കഴിക്കില്ല എന്നു ദൃഢപ്രതിജ്ഞയെടുക്കുക.

മദ്യം വില്‍ക്കരുത്‌, വാങ്ങരുത്‌, കുടിക്കരുത്‌ എന്നുപദേശിച്ച ആ മഹാനുഭാവണ്റ്റെ അനുയായികള്‍ ചെയ്യുന്ന ഒരു വാര്‍ഷിക പരിപാടി പ്രദേശത്തുണ്ട്‌. എല്ലാ വര്‍ഷവും ചിങ്ങത്തിലെ ചതയദിനത്തില്‍ ഒരു മദ്യവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. അതെടുക്കുവാന്‍ തന്നെ വരുന്നത്‌ അടിച്ചു കോണ്‍ തെറ്റി!

എണ്റ്റെ സഹപ്രവര്‍ത്തകനായ ഇല്ല ലവന്‍(ക്രിസ്ത്യാനിയാണ്‌)പറയുന്നത്‌ ഏറ്റവും കൂടുതല്‍ ബാറുകള്‍ സ്ഥിതി ചെയ്യുന്നത്‌ പള്ളികള്‍ക്ക്‌ മുന്‍പിലാണെന്നാണ്‌. അതായത്‌ കുര്‍ബാന കഴിഞ്ഞിട്ട്‌ രണ്ടെണ്ണം വീശിയിട്ടേ വീട്ടില്‍ കേറത്തൊള്ളൂ.

ഉടായിപ്പ്‌

കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷനില്‍ വില്‍ക്കപ്പെടുന്ന പ്രമുഖ മദ്യ ബ്രാന്‍ഡുകള്‍

1.Old Port Rum(OPR)

2. Old Cast Rum(OCR)*

3 No 1 Honey Bee brandy*

4 No.1 McDowel's Brandy*

5 Zero Hour Rum

6 Old Admiral VSOP Brandy

7 Royal Army Rum

8 Hatrik Rum

9 Empees Sixer Rum

10 New Jawan Special Rum*

ഇതില്‍ സ്റ്റാര്‍ ചെയ്തിട്ടുള്ളത്‌ ഞാന്‍ വീശിയിട്ടുള്ള ബ്രാണ്റ്റുകളെ സൂചിപ്പിക്കുന്നു. ഇവ കൂടാതെ 8 pm, Signature, Vodca, Condessa, Kingfisher Beer എന്നിവയും വീശിയിട്ടുണ്ട്‌.

യുക്തിവാദി ബിവി 

http://balithavicharam.blogspot.com/2008/11/blog-post.html 

ആകെമൊത്തം ടോട്ടല്‍ നോക്കുമ്പോള്‍ ഉത്രാടത്തലേന്നു മാത്രം കേരളത്തില്‍ വിറ്റുപോയത് 34 കോടി രൂപയുടെ മദ്യമാണ്. അതായത് ബിവറേജസ് കോര്‍പറേഷന്റെ ശാഖകള്‍ വഴി മാത്രം വിറ്റതിന്റെ കണക്കാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ശാഖകള്‍ വഴിയും അനേകം ഹോട്ടലുകളും ബാറുകളും വഴിയും വാറ്റായും വ്യാജനായും വിറ്റതും കുടിച്ചതും വേറെ. ഓണക്കാല വിപണനമെന്നു വിശേഷിപ്പിക്കാവുന്ന അഞ്ചു ദിവസത്തെ കച്ചവടം മാത്രം 132 കോടി രൂപയുടെ മദ്യമാണ്. പതിവുപോലെ ഇത് റെക്കോര്‍ഡ് ആണ്. കാരണം, കഴിഞ്ഞ വര്‍ഷം ഇത് 110 കോടി രൂപയായിരുന്നല്ലോ (അന്ന് അതായിരുന്നു റെക്കോര്‍ഡ്). ഇനി പറയൂ നിരോധിക്കേണ്ടത് മദ്യമോ ഓണമോ ?

 

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, അരിക്കു ചെലവഴിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക മലയാളികള്‍ മദ്യത്തിനു ചെലവഴിക്കുന്നുണ്ട്. 3500 കോടി രൂപയുടെ അരിയാണ് ഒരു വര്‍ഷം കേരളത്തില്‍ ചെലവാകുന്നത്. അതേസമയം 10, 000 കോടി രൂപയുടെ മദ്യം കേരളത്തില്‍ ചെലവാകുന്നുണ്ട്. ആളോഹരി മദ്യത്തിന്റെ ഉപയോഗത്തില്‍ പഞ്ചാബിനെ പിന്നിലാക്കി കേരളം ഒന്നാംസ്ഥാനത്തെത്തിയതും ഈ മനോഹരമദ്യവര്‍ഷത്തിലാണല്ലോ. ബല്ലേ, ബല്ലേ !!

മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലീറ്ററാണെങ്കില്‍ കേരളത്തിന് 8.3 ലീറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്നത് 26 കോടി ലീറ്റര്‍ മദ്യമാണ്. ഓരോ ഏഴു വര്‍ഷത്തിലും ആയിരം കോടി രൂപയുടെ വര്‍ധനയാണ് മദ്യവില്‍പനയില്‍ കേരളം കൈവരിക്കുന്നത്. 200809 സാമ്പത്തിക വര്‍ഷം 4617.50 കോടി രൂപയുടെ മദ്യമാണ് കോര്‍പറേഷന്‍ വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 948 കോടി രൂപയുടെ വര്‍ധന! കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ വര്‍ഷം ഇത്രയും വര്‍ധന(26%).

ഓണത്തിനു ചാലക്കുടി സ്കോര്‍ ചെയ്തെങ്കിലും ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും മദ്യം വിറ്റുപോയത് എറണാകുളം ജില്ലയിലാണ്. 2008-09 വര്‍ഷത്തെ കണക്കിലും ഏറ്റവും കൂടുതല്‍ മദ്യം വിറ്റതു എറണാകുളം ജില്ലയിലാണ്. കുറവ് ഇടുക്കിയിലും. http://berlytharangal.com/?p=2934


Salaries ......Just have a look at this >>>Think --- Salary & Govt. Concessions for a Member of Parliament (MP) Monthly Salary : 12,000 Expense for Constitution per month : 10,000 Office expenditure per month : 14,000 Traveling concession (Rs. 8 per km) : 48,000 ( eg.For a visit from kerala to Delhi & return: 6000 km) Daily DA TA during parliament meets : 500/day Charge for 1 class (A/C) in train: Free (For any number of times) (All over India ) Charge for Business Class in flights : Free for 40 trips / year (With wife or P.A.) Rent for MP hostel at Delhi : Free Electricity costs at home : Free up to 50,000 units Local phone call charge : Free up to 1 ,70,000 calls. TOTAL expense for a MP [having no qualification] per year : 32,00,000 [i.e. 2.66 lakh/month] TOTAL expense for 5 years : 1,60,00,000 For 534 MPs, the expense for 5 years : 8,54,40,00,000 (nearly 855 crores) AND THE PRIME MINISTER IS ASKING THE HIGHLY QUALIFIED, OUT PERFORMING CEOs TO CUT DOWN THEIR SALARIES….. This is how all our tax money is been swallowed and price hike on our regular commodities....... And this is the present condition of our country: 855 crores could make their life livable !! Think of the great democracy we have............. PLEASE FORWARD THIS MESSAGE TO ALL REAL CITIZENS OF INDIA .. but, STILL Proud to be INDIAN Best Regards, An Indian...

http://jerryreghunadh.files.wordpress.com/2006/09/moon.JPG ഹോം മലയാള മനോരമ Story Dated: Saturday, November 8, 2008 6:45 hrs IST നിലാവില്‍ കയ്യൊപ്പിട്ട മലയാളികള്‍ - സി.കെ. ശിവാനന്ദന്‍ PRINT MAIL ചന്ദ്രയാന്‍-1” ഐഎസ്ആര്‍ഒയുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്. എന്നാല്‍ മലയാളികള്‍ക്ക് സ്വകാര്യമായൊരു അഭിമാനത്തിന്റെ നിമിഷം കൂടിയാണത്. പദ്ധതിയുടെ തുടക്കം മുതല്‍ എല്ലാ ഘട്ടങ്ങളിലും നേതൃനിരയിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇവരെ സഹായിക്കുന്ന സംഘങ്ങളിലെ മലയാളികളുടെ എണ്ണവും വളരെ വലുതാണ്. ഡോ. ജി. മാധവന്‍ നായര്‍ ഇന്ത്യന്‍ ചന്ദ്രയാത്രാദൌത്യത്തിന്റെ ചുക്കാന്‍പിടിക്കുന്നത് ഐഎസ്ആര്‍ഒചെയര്‍മാനും ബഹിരാകാശ വകുപ്പു സെക്രട്ടറിയുമായ ഈ നെയ്യാറ്റിന്‍കരക്കാരനാണ്. ടെലി-മെഡിസിന്‍, ടെലി-എജ്യൂക്കേഷന്‍, ദുരന്തനിവാരണ സഹായ സംവിധാനം തുടങ്ങിയവയുടെ നേട്ടം ഇന്ന് ഇന്ത്യന്‍ ജനത അനുഭവിക്കുമ്പോള്‍ അതും മാധവന്‍ നായരുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ചന്ദ്രയാത്രാപദ്ധതിക്കു വിവിധ മേഖലകളില്‍നിന്നു നേരിട്ട എതിര്‍പ്പ് ഇല്ലാതാക്കാന്‍ മുന്‍കൈ എടുത്തതും ഡോ. മാധവന്‍ നായരാണ്. ആസൂത്രണ കമ്മിഷനില്‍നിന്നും പാര്‍ലമെന്റില്‍നിന്നും പദ്ധതിക്കുള്ള അനുമതി നേടിയെടുക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. പിഎസ്എല്‍വി സാങ്കേതിക വിദ്യയിലുള്ള മാധവന്‍ നായരുടെ പരിചയസമ്പത്തും ചന്ദ്രയാന്‍-1 പദ്ധതിക്കു മുതല്‍ക്കൂട്ടാണ്. ഡോ. കെ. കസ്തൂരിരംഗന്‍ ബഹിരാകാശ ശാസ്ത്രത്തിനു മറക്കാനാവാത്ത നാമമാണ് ഈ കൊച്ചി സ്വദേശിയുടേത്. അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ഇപ്പോള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറും രാജ്യസഭാംഗവുമാണു ഡോ. കെ. കസ്തൂരിരംഗന്‍. ഡോ. ടി.കെ. അലക്സ് ചന്ദ്രയാന്‍ പദ്ധതിയുടെ മാനേജ്മെന്റ് കൌണ്‍സില്‍ ചെയര്‍മാനാണു ബാംഗൂര്‍ ആസ്ഥാനമായുള്ള ഐഎസ്ആര്‍ഒ ബഹിരാകാശ കേന്ദ്രം ഡയറക്ടറായ ഡോ. ടി.കെ. അലക്സ് എന്ന പത്തനംതിട്ട സ്വദേശി. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ എല്ലാ ഉപഗ്രഹങ്ങളുടെയും വികസന - സാക്ഷാല്‍ക്കാര ഘട്ടങ്ങളില്‍ ഡോ. അലക്സ് പങ്കു വഹിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ പ്രാഥമിക രൂപരേഖ നിശ്ചയിച്ച കര്‍മസമിതിയില്‍ അംഗമായ അദ്ദേഹം ചന്ദ്രയാനിലെ പല ഉപകരണങ്ങളുടെയും വികസനത്തില്‍ പങ്കു വഹിച്ചു. ഡോ. കെ. രാധാകൃഷ്ണന്‍ തിരുവനന്തപുരത്തു വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയുമായ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണു ചന്ദ്രയാന്‍-1 വിക്ഷേപിക്കാനായി പിഎസ്എല്‍വി ഉപഗ്രഹ വിക്ഷേപണ വാഹനം തയാറായത്. ചന്ദ്രയാന്‍ പേടകത്തില്‍നിന്നു വേര്‍പെട്ടു ചന്ദ്രോപരിതലത്തിലേക്കു പതിക്കുന്ന മൂണ്‍ ഇംപാക്ട് പ്രോബ് (എംഐപി) വിഎസ്എസ്സി വികസിപ്പിച്ചെടുത്തതും ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ്. എം.സി. ദത്തന്‍ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ പ്രക്രിയകള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതു സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ (ഷാര്‍) ഡയറക്ടറായ ഇൌ വര്‍ക്കലക്കാരനാണ്. കേരള സര്‍വകലാശാലയില്‍നിന്നു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത എം. ചന്ദ്രദത്തന്‍ എന്ന എം.സി. ദത്തന്‍ സോളിഡ് മോട്ടോറുകളുടെ രൂപകല്‍പനയിലും വിക്ഷേപണത്തറയുടെയും സൌകര്യങ്ങളുടെയും രൂപകല്‍പനയിലും വൈദഗ്ധ്യമുള്ളയാളാണ്. ജോര്‍ജ് കോശി പിഎസ്എല്‍വിയുടെ മിഷന്‍ ഡയറക്ടറാണ് ഹരിപ്പാടു സ്വദേശിയും ഇപ്പോള്‍ തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനുമായ ജോര്‍ജ് കോശി. പിഎസ്എല്‍വി അനുബന്ധ വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വന്‍ പരിചയസമ്പത്താണുള്ളത്. ചന്ദ്രയാന്‍ ഉപഗ്രഹത്തിന്റെ സംയോജന, പരീക്ഷണ ഘട്ടങ്ങളിലടക്കം സുരക്ഷാവശങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ചുമതലയും ജോര്‍ജ് കോശിക്കും സംഘത്തിനുമായിരുന്നു. എം.കെ.ജി. നായര്‍ ദ്രവ ഇന്ധന റോക്കറ്റ് എന്‍ജിനുകളുടെ കാര്യത്തില്‍ വിദഗ്ധനാണു മാവേലിക്കര സ്വദേശിയായ എം.കെ. ഗോപിനാഥന്‍ നായര്‍ എന്ന എം.കെ.ജി. നായര്‍. ഐഎസ്ആര്‍ഒയ്ക്കു കീഴിലുള്ള വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍പിഎസ്സി) ഡയറക്ടറായ അദ്ദേഹവും സംഘവുമാണു ചന്ദ്രയാന്‍-1 നുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ദ്രവ ഇന്ധന എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. പേടകത്തിന്റെ ദിശ നിര്‍ണയിച്ചു നല്‍കാനുള്ള ചെറുകിട സംവിധാനങ്ങളും ഡോ.നായരുടെ ചുമതലയില്‍ വികസിപ്പിച്ചതാണ്. ഡോ. ജോര്‍ജ് ജോസഫ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിലെ പഠന ദൌത്യ സംഘം ചെയര്‍മാനായിരുന്നു ചെങ്ങന്നൂര്‍ സ്വദേശിയും ഇപ്പോള്‍ ഡെറാഡൂണില്‍ ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍ ഏഷ്യ ആന്‍ഡ് ദ് പസഫിക്കിന്റെ ഡയറക്ടറുമായ ഡോ. ജോര്‍ജ് ജോസഫ്. പ്രിലിമിനറി ഡിസൈന്‍ റിവ്യൂ, ക്രിട്ടിക്കല്‍ ഡിസൈന്‍ റിവ്യൂ, പ്രീ-ഷിപ്മെന്റ് റിവ്യൂ ടീം എന്നിവയുടെ അധ്യക്ഷനും ജോര്‍ജ് ജോസഫ് ആയിരുന്നു. ജേക്കബ് നൈനാന്‍ ബാംഗൂരില്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഈ കോട്ടയം സ്വദേശിയാണു ചന്ദ്രയാന്‍-1 ല്‍ വിദേശ ഗവേഷണ ശാസ്ത്രോപകരണങ്ങള്‍ ലഭിക്കുന്നതിനുള്ള കരാറുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസ് എന്നിവയുമായി ചര്‍ച്ച നടത്തുന്നതിനുള്ള ചുമതലക്കാരനായിരുന്നു. ഡോ. പി.എസ്. നായര്‍ ആലുവ സ്വദേശിയായ ഡോ. പി. ശിവശങ്കരന്‍ നായര്‍ എന്ന ഡോ. പി.എസ്. നായര്‍ ചന്ദ്രയാന്‍-1 നുള്ള 32 എംഡിഎസ്എന്‍ ആന്റിനയുടെ ഡിസൈന്‍ റിവ്യൂ കമ്മിറ്റി അംഗമാണ്. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ വൈദഗ്ധ്യമുള്ള അദ്ദേഹമാണു ഭാരം കുറഞ്ഞതും എന്നാല്‍, ബലമേറിയതുമായ ഘടകങ്ങള്‍ വികസിപ്പിച്ചെടുത്ത സമിതിയെ നയിച്ചത്. ഡോ. പി. ശ്രീകുമാര്‍ ചന്ദ്രയാന്‍-1 ലെ പ്രധാന ഘടകങ്ങളിലൊന്നായ എക്സ്-റേ സെന്‍സറുകളുടെ രൂപകല്‍പനയില്‍ ചുമതല വഹിക്കുന്നയാളാണു തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ ഡോ. പി. ശ്രീകുമാര്‍. ‘ഐസാക്കിനു” കീഴിലെ സ്പേസ് അസ്ട്രോണമി ഡിവിഷന്‍ മേധാവിയായ അദ്ദേഹം സയന്റിഫിക് ഇന്‍സ്ട്രമെന്റ്സിന്റെ ചുമതലക്കാരനായിരുന്നു.