മലയാളസാഹിത്യ വിമര്‍ശനത്തിലെ നിശിതവും ഉദ്ധതവുമായ സമീപനവും അപഗ്രഥനവും
ആത്മാരാമന്റെ 'പ്രശ്രയം', 'തുടര്‍ച്ച' എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ ദക്ഷിണഭാരത പഠന കേന്ദ്രം തിരുവനന്തപരത്തു് വഴുതക്കാട്ടു് ഓപ്പണ്‍ സേ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിദ്ധീകരിച്ചു.

എഴുപതുകള്‍ മുതല്‍ കവിതയെഴുതുന്ന ആത്മാരാമന്‍ ആദ്യമായാണ് കവിതകള്‍ പുസ്തകരൂപത്തില്‍ സമാഹരിക്കുന്നത്. 'തുടര്‍ച്ച'യുടെ പ്രകാശനം വിഷ്ണുനാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് പുസ്തകം ഏറ്റുവാങ്ങി. 'പ്രശ്രയ'ത്തിന്റെ പ്രകാശനം സുഗതകുമാരി ചീഫ് സെക്രട്ടറി ജിജിതോംസണ് നല്‍കി നിര്‍വഹിച്ചു.

വൈലോപ്പിള്ളി, ഇടശ്ശേരി, പി.കുഞ്ഞിരാമന്‍നായര്‍, എന്‍.എന്‍.കക്കാട്, എന്‍.വി.കൃഷ്ണവാരിയര്‍ എന്നിവരുടെ അപൂര്‍വമായ ശബ്ദരേഖകളുടെ പ്രക്ഷേപണവും കാവ്യാലാപങ്ങളും കൊണ്ട് സമ്പന്നമായ ചടങ്ങിലായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം. ജി.ശങ്കര്‍, ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി, ആര്യാംബിക എന്നിവര്‍ സംസാരിച്ചു. ഗായത്രി, സുമേഷ് കൃഷ്ണന്‍, ശ്രീനന്ദന്‍, ശ്രീപാര്‍വതി എന്നിവര്‍ കവിതകള്‍ ചൊല്ലി. 

ċ
google58279724069b427a.html
(0k)
Centre for South Indian Studies Trivandrum,
Apr 12, 2016, 12:27 PM