Blogs

Contents

 1. 1 പുതിയതായി ബ്ലോഗ് ചെയ്യാന്‍ തുടങ്ങുന്നവരോടു്
  1. 1.1 Links
 2. 2 മലയാളം ബ്ലോഗിലെ വിശേഷങ്ങള്
 3. 3 നിങ്ങള്‍ക്കൊരു ബ്ലോഗ്
 4. 4 How to get readers for your blog
 5. 5 Finding Malayalam blog entries
  1. 5.1 Blog Portals
  2. 5.2 Blog Categorizers
  3. 5.3 Blog Aggregators
  4. 5.4 As a feed
  5. 5.5 By Search
 6. 6 Typical reading work flow using Google Reader
 7. 7 Collaborative reading of blogposts
  1. 7.1 Subscribing
  2. 7.2 Reading
  3. 7.3 Sharing the feed
  4. 7.4 Creating more feeds (optional)
   1. 7.4.1 To make a public feed out of story tag
  5. 7.5 Doing things faster with Google Reader
   1. 7.5.1 Configuration
   2. 7.5.2 Marking a post for sharing
   3. 7.5.3 Reading next post from the favorite folder
  6. 7.6 Sharing a page when a feed entry is unavailable
  7. 7.7 Using Yahoo! pipes
 8. 8 Getting the blog feeds as email
 9. 9 Malayalam Blogs till this day
  1. 9.1 Automatic collection
  2. 9.2 Manual collection
 10. 10 Settings for a blogger.com Malayalam blog
  1. 10.1 Blogger.com settings
 11. 11 ബ്ലോഗുകള്‍ തനിമലയാളത്തില്‍ വരുവാന്‍
 12. 12 RSS feeds for Malayalam newspapers
 13. 13 Following blog comments
  1. 13.1 Using pipe
  2. 13.2 Subscribe co.mments.com service
  3. 13.3 Use a feed reader
 14. 14 Adding links in your blog comment
 15. 15 Malayalam blogs: workflow
 16. 16 Merging two of your blogs
 17. 17 Adding audio to your blog with a player
 18. 18 If you accidentally deleted your blog
 19. 19 ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുമ്പോള്‍
 20. 20 പ്രൊഫൈലില്‍ സ്വന്തം ചിത്രം ചേര്‍ക്കുവാന്‍
 21. 21 Making blog available as a PDF as well
 22. 22 ബ്ലോഗിനെ ഒരു PDF പുസ്തകമാക്കുമ്പോള്‍
 23. 23 Links
Blogging is a free and easy way for publishing. In fact, it is as easy as sending an email.

By nature, blogs are well suited for creative writing. Due to the freedom and accessibility associated with digital world, blogs can effectively complement the current print media. See more about blogs at Wikipedia.

With the help of the standard called Unicode, people can now effectively read and write Malayalam blogs and there is a vibrant group of Keralites doing this.

ബ്ലോഗ് എന്ന പദം ഒരു പക്ഷെ ഇപ്പോള്‍ ഏവര്‍‌ക്കും സുപരിചിതമായിരിക്കും. ബ്ലോഗുകള്‍ ഇന്റര്‍‌നെറ്റ് ഉപഭോക്താക്കള്‍‌ക്കിടയില്‍ ഏറെക്കുറെ സാര്‍‌വ്വജനികവുമായിരിക്കുന്നു. വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായ ബ്ലോഗ് ഒരു ഇലക്ട്രോണിക്‍‍ മാധ്യമമാണു്. ഒരു വ്യക്തിയോ, ഒരു സംഘം വ്യക്തികളോ അല്ലെങ്കില്‍ ഒരു സംഘടനയോ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു മാധ്യമം എന്ന നിലയിലാണു് ബ്ലോഗുകള്‍ പ്രസിദ്ധിയാര്‍‌ജ്ജിച്ചതു്. ഇപ്രകാരം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍ ഒട്ടനവധി മാധ്യമങ്ങള്‍ മുമ്പും ഉണ്ടായിരുന്നു, വെബ് സൈറ്റുകളും, ന്യൂസ് ഗ്രൂപ്പുകളും, ഡിസ്കഷന്‍ ബോര്‍‌ഡുകളും എല്ലാം ഇപ്പോഴും പ്രവര്‍‌ത്തിക്കുന്നുണ്ടു്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്ലോഗുകള്‍ ശ്രദ്ധയാകര്‍ഷിക്കുവാന്‍ കാരണം ബ്ലോഗ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകള്‍ വായിക്കുവാനും എഴുതുവാനും ലഭ്യമായിട്ടുള്ള സംവിധാനങ്ങളുടെ വെര്സാറ്റിലിറ്റിയുമാണു്. ചുരുക്കത്തില് ഏതെങ്കിലും web based മാധ്യമത്തിനും പ്രദര്‍‌ശിപ്പിക്കുവാന്‍ കഴിയുന്ന digital content ഏറ്റവും എളുപ്പത്തിലും സൌകര്യത്തിലും സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിര്‍‌മ്മിതി.

ബ്ലോഗുകള്‍ സര്‍‌വ്വസാധാരണമാണെന്നു പറഞ്ഞുവല്ലോ, യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്. വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില്‍ പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളത്തിലും ഇന്ന് ധാരാളം ബ്ലോഗുകളുണ്ടു്. മലയാളനാട്ടില്‍ നിന്ന് ദൂരെ താമസിക്കുന്ന മറുനാടന്‍ മലയാളികളെയും അവരുടെ അടുത്ത തലമുറയേയും ഭാഷയോട് അടുപ്പിച്ചുനിര്‍ത്തുന്നു എന്നിടത്താണ് മലയാളം ബ്ലോഗുകളുടെ പ്രസക്തി. കമന്റുകളിലൂടെ വായനക്കാരനും സംവദിക്കാനാവുന്നു എന്നതും ആവശ്യമുള്ള പക്ഷം ശബ്‌ദവും ചലനവും കൂട്ടിച്ചേര്‍ക്കാനാവുന്നു എന്നതും പരമ്പരാഗതമായ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെ അപേക്ഷിച്ച് പ്രവാസികളുടെ പ്രിയപ്പെട്ട മാധ്യമാനുഭവമായി ബ്ലോഗുകളെ മാറ്റിത്തീര്‍ക്കുന്നു. സ്വയം വെളിപ്പെടുത്തിക്കൊണ്ടോ കാണാമറയത്തിരുന്നുകൊണ്ടോ തനിക്ക് പറയാനുള്ളത് പങ്കുവയ്ക്കാമെന്നതും അതുവായിക്കുവാനും അഭിപ്രായമറിയിക്കുവാനും തയ്യാറായി വായനക്കാര്‍ ഉണ്ടെന്നുള്ളതും ബ്ലോഗുകളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു. ഇലക്ട്രോണിക്‍ യുഗത്തിന്റെ കാലഘട്ടത്തില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ള ഒരു ഭാഷയോടുള്ള അഗാധസ്നേഹം എന്നും ഇതിനെ മറ്റൊരു തരത്തില്‍ വായിക്കാം.


പുതിയതായി ബ്ലോഗ് ചെയ്യാന്‍ തുടങ്ങുന്നവരോടു്

മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണു്.

ആദ്യമായി, മലയാളത്തില്‍ എഴുതാനുള്ള സംഗതിയാണു് വേണ്ടത്. വരമൊഴി ആണു് അതിനുള്ള ഒരു സൂത്രം. സാധാരണ പോസ്റ്റുകള്‍ അടിച്ചുണ്ടാക്കാന്‍ ഈ എഡിറ്ററാണു് ഉപയോഗിക്കുക. നമുക്ക് അതില്‍ അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട്ട്പാഡ് പോലെ.. ഇവിടെ പറഞ്ഞിരിക്കുന്ന പോലെ വരമൊഴി എഡിറ്റര്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള്‍ ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം.

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് തന്നെ ഉപയോഗിച്ചാല്‍ മതി.

ഗൂഗിളിന്റെ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷനാണ് മലയാളമെഴുതാനുള്ള പുതിയ വഴി. ഇന്റലിജന്റ് മെഷീന്‍ ലേണിംഗ് ലാങ്വേജ് എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. ചാറ്റ് ചെയ്യുന്നതുപോലെ ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് ഈ ഓണ്‍ലൈന്‍ ടെക്സ്റ്റ് എഡിറ്ററില്‍ വെറുതെ എഴുതിയാല്‍ മതി. ഓരോ വാക്കും തീരുമ്പോള്‍ തിരഞ്ഞെടുക്കാന്‍ ഒന്നിലേറെ സാധ്യതകള്‍ കാണും. ഡ്രോപ് ഡൌണ്‍ മെനുവില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കാം. ആവശ്യമായതത്രയും എഴുതിയതിന് ശേഷം ഇവിടെ നിന്ന് മറ്റു പ്രോഗ്രാമുകളിലേക്ക് സുഖമായി പകര്‍ത്താം.

ഓണ്‍ലൈനായി ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ സൌകര്യം നല്‍കുന്ന വേറെയും സ്ഥലങ്ങളുണ്ട്. ക്വില്‍പാഡാണ് അവയില്‍ പ്രമുഖം. ഗൂഗിളിനേക്കാള്‍ മുമ്പേ ഈ സൌകര്യം ലഭ്യമാക്കി കഴിവുതെളിയിച്ചവരാണ് ഇവര്‍. ഒരേ വാചകം ഗൂഗിളിലും ക്വില്‍പാഡിലും എഴുതിനോക്കിയതില്‍ കൂടുതല്‍ സാമര്‍ത്ഥ്യം കാണിക്കുന്നതായി കണ്ടത് ക്വില്‍പാഡ് തന്നെയാണ്. എന്നാല്‍ ഒപ്പമെത്തുക എന്നത് ഈ രീതിയില്‍ പ്രയാസകരമല്ല. മെഷീന്‍ ലേണിങ്ങിന്റെ മെച്ചം അതാണ്. മലയാളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ എഴുതുമ്പോള്‍ അത് ഇംഗ്ലീഷിലുള്ള ശരിയായ സ്പെല്ലിംഗില്‍ തന്നെയോ ഫണമിക്‍ ഉച്ചാരണ രീതിയിലോ എഴുതാമെന്നത് അധിക സൌകര്യമാണ്. ഇതിലും പ്രധാനം, മൊബൈല്‍ ഫോണുകളിലുപയോഗിക്കുന്ന 10 - 12 കീകള്‍ മാത്രമുള്ള T9 കീബോര്‍ഡ് ഉപയോഗിച്ച് ഹിന്ദിയില്‍ ഇന്‍പുട്ട് നടത്താനുള്ള സംവിധാനം ഇവര്‍ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു എന്നതാണ്. മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ സൌകര്യം ലഭ്യമായേക്കും.

ചില്ലക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗിളിലും ക്വില്‍പാഡിലും ചില്ലറ പ്രയാസങ്ങളനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഉപയോഗം മുറുകുന്നതിനനുസരിച്ച് തനിയെ മാറിവരും.

ഇനി മലയാളമെഴുതാന്‍ ഇംഗ്ലീഷ് അക്ഷരക്രമം | വര്‍ണ്ണമാല ഉപയോഗിക്കുന്നതിനോട് നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ? അങ്ങനെയെങ്കില്‍ ഇന്‍ഡിക് ഭാഷകള്‍ക്കായി പൊതുവായി വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റ് എന്ന സംവിധാനം ഉപയോഗിക്കാം. ഇത് വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ എക്സ്.പി. സര്‍വ്വീസ് പായ്ക്ക് 2 മുതല്‍ ലഭ്യമാണ്. ഇന്‍സ്ക്രിപ്റ്റ് തന്നെ മലയാളത്തിന്റെ പ്രത്യേകതകള്‍ക്കനുസൃതമായി കൂട്ടക്ഷരങ്ങളും ചില്ലുകളും ഒരു കട്ട അമര്‍ത്തിയാല്‍ ലഭ്യമാവുന്ന തരത്തില്‍ ആള്‍ട്ട് കീ ഉപയോഗിച്ച് വിപുലപ്പെടുത്തിയ കീബോര്‍ഡ് വിന്യാസം ലഭ്യമാണ്. ഇതാവും കൂടുതല്‍ ഫലപ്രദം.

മലയാളമെഴുതാന്‍ ഇനിയും മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ മിക്കതും ഇവിടെ കാണാം.

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്ക്‌ അതിനുള്ള വഴിയാണ്:

Links

മലയാളം ബ്ലോഗിലെ വിശേഷങ്ങള്

ആരൊക്കെ മലയാളം ബ്ലോഗെഴുതുന്നു എന്നാണു ചോദ്യമെങ്കില് കേരളത്തില് നിന്നുള്ള കര്ഷകനായ ശ്രീ. ചന്ദ്രശേഖരന് നായര് മുതല് അമേരിക്കയില് മൈക്രോസോഫ്റ്റിനുവേണ്ടി ജോലി ചെയ്യുന്ന മലയാളിയായ സന്തോഷ് പിള്ളവരെ മലയാളത്തില് ബ്ലോഗുകള് എഴുതുന്നുണ്ടു്. ഇതില് പത്രപ്രവര്ത്തകരും, ഐ. ടി മേഖലയിലെ പ്രൊഫഷണലുകളും, ചിത്രകാരന്മാരും, മിതമായ രീതിയില് പോലും കമ്പ്യൂട്ടര് ഉപയോഗിക്കുവാന് അറിയുന്ന പലതരക്കാരും മലയാളത്തില് എഴുതുന്നുണ്ടു്. ലാംഗ്വേജ് ടെക്നോളജിയായ യൂണികോഡിനു നന്ദി.

എന്തിനെ കുറിച്ചെഴുതുന്നു എന്നാണു ചോദ്യമെങ്കില്, ഒരുപാടു കാര്യങ്ങളെ കുറിച്ചു എന്നു പറയുകയാവും ഏറ്റവും എളുപ്പം. നേരത്തെ സൂചിപ്പിച്ചതുപോലെ ബ്ലോഗുകള് ഏതെങ്കിലും നിശ്ചിതവിഷയത്തെ കുറിച്ചുമാത്രമെഴുതുവാനുള്ളതല്ല. സ്വകാര്യവും സാമൂഹികവും രാഷ്ട്രീയവും സംഘടനാപരവും ടെക്നിക്കലും ശാസ്ത്രീയവും ഏതു വിഷയത്തെ കുറിച്ചും എഴുതാവുന്നതാണു്. നിങ്ങള്ക്കെന്തെങ്കിലും ആശയം അഭിപ്രായം ആരെങ്കിലുമൊത്തു പങ്കുവയ്ക്കുവാനുണ്ടോ ബ്ലോഗുകളാവും ഏറ്റവും എളുപ്പമുള്ള സംവിധാനം. തിരികെ മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു വരുമ്പോള് (ഞങ്ങള് ബൂലോഗം എന്നു സൊകര്യപൂര്വ്വം വിളിച്ചുപോരുന്നു) ഇവിടെ ഒരുപാടു വിഷയങ്ങളുണ്ടു്. ദുബായിലെ എന്റെ ഒരു സ്നേഹിതന് ആരോഗ്യപരിപാലനത്തിനുള്ള ടിപ്സുകളാണു് മലയാളത്തില് എഴുതുന്നതു്. സ്വന്തം കഥകള്ക്കു ചിത്രങ്ങള് വരച്ചു സ്വയം പ്രസിദ്ധീകരിക്കുന്ന രാജീവും യൂ.ഏ .യീയില് നിന്നു തന്നെ. സചിത്രലേഖനങ്ങള് എഴുതുന്ന തുളസിയും കുമാറും കേരളത്തില് നിന്നുള്ളവരാണു്. അക്ഷരശ്ലോകം, ഭാരതീയഗണിതം, ജ്യോതിശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതുന്ന ഉമേഷ് അമേരിക്കയില് ഐ.ടി പ്രൊഫഷനലാണു്. കേരളത്തിന്റെ കാര്ഷികപ്രശ്നങ്ങളെ കുറിച്ചു വിദഗ്ദമായ കാഴ്ചപ്പാടുകളുള്ള ചന്ദ്രശേഖരന് നായര് കേരളത്തില് നിന്നാണു്. സ്മാര്ട്ട് സിറ്റിയെ കുറിച്ചു ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ഇന്റര്വ്യൂ ചെന്നൈയില് നിന്നുള്ള ബെന്നി ബ്ലോഗില് എഴുതിയതായിരുന്നു. നാനോടെക്നോളജി, ലിനക്സ്, ഭാഷാശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കാര്ട്ടൂണുകള്, കവിതകള്, കഥകള്, ഓര്മ്മക്കുറിപ്പുകള്, ഫോട്ടോഗ്രാഫി, മലയാളം ബ്ലോഗുകള് വളരെ വൈവിധ്യമേറിയതാണു്.

Now Malayalam blogs are there in all sizes and shapes. Some examples:
[One needs to do this simple setup on his computer to read Malayalam blogs]

കഥകള്‍
നുറുങ്ങുകഥകള്‍
അക്ഷരശ്ലോകം
ഒരു ദേശത്തിന്റെ കഥ
കാര്‍ട്ടൂണ്‍
നര്‍മ്മം
പ്രവാസിജീവിതം
ടെക്നോളജി
നൊസ്റ്റാള്‍ജിയ
നോവല്‍
കൃഷി
ഗവേഷണം
ഫോറം
പുസ്തകപരിചയം
സാഹിത്യാവലോകനം
സമകാലികം
ദേവാലയചരിത്രം
ആക്ടിവിസം
ആരോഗ്യം

Peringodan presents the new blogs and excellent articles appeared in each month.

To get the latest list of all Malayalam blog articles, follow this link (this get updated very frequently).

നിങ്ങള്‍ക്കൊരു ബ്ലോഗ്

ഒരു കാലത്തു് ഇ-മെയിലും , ഇന്സ്റ്റന്റ് മെസഞ്ചറുമെല്ലാം കമ്പ്യൂട്ടര് മേഖലയില് ജോലി ചെയ്തിരുന്നവര്മാത്രം ഉപയോഗിച്ചു പോന്നിരിന്നു. ഇപ്പോഴത്തെ കാര്യം നോക്കൂ, ജോലി സംബന്ധമായി കമ്പ്യൂട്ടര് ഉപയോഗിക്കാത്തവര് പോലും വളരെ എളുപ്പം ഇതെല്ലാം ചെയ്തുപോരുന്നു. ബ്ലോഗിങ് വളരെ എളുപ്പമാണു്, മലയാളത്തില് ബ്ലോഗുകള് എഴുതുന്നും ആയാസരഹിതം തന്നെ. http://vfaq.blogspot.com എന്ന ബ്ലോഗ് മലയാളം ഉപയോഗിക്കുന്നതില് താങ്കള്ക്കു സഹായകരമായേക്കാവുന്ന ഒരുപാടു വസ്തുതകള് പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഏതെങ്കിലും തരത്തില് സഹായം ആവശ്യമുണ്ടെങ്കില്, സംശയങ്ങള് ഉണ്ടെങ്കില് അവിടെയൊരു കമന്റ് ഇട്ടാല് മാത്രം മതിയാകും, ഇപ്പോള് ബ്ലോഗുകള് എഴുതുന്ന ആരെങ്കിലും താങ്കളുടെ സഹായത്തിനു ലഭ്യമായിരിക്കും.

To start your own blog, sign up in Blogger.com which is the most popular free blog provider and set this prefered configuration. Start writing in Malayalam as described here.

How to get readers for your blog

Short answer is you don't have to do anything. They will done automatically since Google will get yours listed in their search index. There are many Malayalam blog listings and they rely on Google blog search to get new blogs and new posts. Specifically,

Google blog search publishes information about a new blog post when it receives a notification from the blogger web application. Typically, your blogger web application sends it as soon as you post a new article. In a rare event that the notification does not go thru, you could retry that by republishing your post or posting a dummy article after waiting 2 days at least. However, you must have configured your blogger application to send the notification. In blogger.com you could use these settings suggestions.

I have described only the technical aspect of getting readers. Of course, blogging is a community activity too. So all other community activity counts - like, sending your post link to friends, making more friends in blogosphere by participating in discussions in other blogs, commenting in like minded posts etc.

Finding Malayalam blog entries

Blog Portals

Blog portals list good blog posts handpicked for their quality.

Blog Categorizers

The provide some means to list blogs as per their category.

Blog Aggregators

Blog aggregators lists all latest Malayalam blog posts. The content filtering is minimal.

As a feed

By Search

Use Google's generic Malayalam blog search to find a blog post by a search string. You could make them feeds by following the instructions given at the end of search page. Use the keywords 'com', 'in', 'org', 'net' etc to get all blogs published in Malayalam.

Typical reading work flow using Google Reader

 • If you really like a blog, (eg: vishalan) subscribe the feed for all its posts
 • Subscribe the readers lists of those who go with your taste. 
 • If you notice an interesting discussion, subscribe the comments feed of that post
 • Subscribe a blogsearch feed for interesting keywords in a post.
 • Subscribe the feed of this pipe which searches in the comments for interesting keywords.

Collaborative reading of blogposts

This is how it works: While reading the blogs, if you like a post, mark it as shared. All the marked items are published as a feed. So somebody else can subscribe to these shared items thru a feed reader. You could subscribe his shared items feed as well. Thus a community of blog readers helping each other to find good posts is formed.

Google Reader supports essential features for this concept. Please choose from the currently known shared items feeds of many users.

Follow the configuration steps below to create your own shared items - or - watch this video clip. Ways to increase speed by bookmarklets are given at the end of these instructions.

Subscribing

You can subscribe to an RSS/Atom feed or a blog. For that you need their addresses. They will look like following:

Sample Feed address: http://www.google.com/reader/public/atom/user/06681648019495241941/state/com.google/broadcast
Sample Blog address: http://kodakarapuranams.blogspot.com/

Follow these steps to subscribe:

 • Go to http://reader.google.com
 • Click Add subscription
 • Paste the feed link or the blog address
 • Click Add
 • (Optional) Select a new or existing folder for the feed
Add subscription form
Add subscription form
Paste RSS/Atom feed address and click add
Paste RSS/Atom feed address and click add

Reading

 • Click on the feed name or its folder on left
 • Select list view on right top corner
 • Click on the post you want to read
 • Then you will see expanded view with some lines from the post
 • Click on >> to read the post and its comments
 • If you decide to share a post, click on share at bottom of the expanded view of the post
Listing items in a feed and marking them as shared
Listing items in a feed and marking them as shared

Sharing the feed

 • Click on settings
 • Click on Tags
 • Click on view public page of Your shared items
 • Send the link to this page to your friends (the feed link is given in the right side of the page)
Getting the link for the feed that contains items shared by you
Getting the link for the feed that contains items shared by you

Creating more feeds (optional)

You may want to share the posts in more than one feeds where each would stand for different category. Then follow these:

 • Decide on a name for the new feed. Google Reader allows only English name for it. Let that name be story.
 • If in list view, click on the post to be put in story.
 • Click on Edit Tags
 • Type in story in the form that appear

To make a public feed out of story tag

This configuration has to be done only one time.

 • Click on settings
 • Click on Tags
 • Click on icon looking like ripples and corresponding to story to make it public
 • Click on view public page of story
 • Send the link to this page to your friends (the feed link is given in the right side of the page)

Doing things faster with Google Reader

Configuration

 • Goto Reader > Settings > Goodies > Subscribe as you surf
 • Drag and drop Subscribe... bookmarklet to links bar or favorites
 • Goto section Put Reader in a bookmark
 • Set Select a tag.. to your favorite folder
 • Drag and drop Next... bookmarklet to links bar or favorites

Marking a post for sharing

 • On the post post, click on Subscribe... bookmarklet
 • Browser will go to Google Reader page with all the posts in the blog
 • Click on the post you have just read
 • Click on the share button at the bottom

Reading next post from the favorite folder

 • Click on Next... bookmarklet

Sharing a page when a feed entry is unavailable

Some pages may not have a feed entry available because it is very old or the site does not provide a feed. In that case, do following setup:

Setup is done. To a share:
 • Go to the the page.
 • Select some text to be appear in the feed. (optional)
 • Click on 'Note in Reader' in the bookmark bar.
 • Add some comment or tags (optional)
 • Click on 'Post'

Using Yahoo! pipes

 • Goto the shared list aggregation pipe
 • Give number of recommendations corresponding to your reading frequency. If you read blogs only once in a while, give a higher number(eg: 4). This will bring only those recommended by lot of people. If you are a voracious blog reader, give small number(eg: 1).
 • Click Run Pipe.
 • This will produce the posts in popularity order with matching recommendation criteria.
 • Click Add to Google and subscribe in Reader

You can find other reader list matching to yours using the relation finder.

Getting the blog feeds as email

Go to R-Mail.Org and provide the feed and your email id. You will start receiving a new email per new post in the feed.

Other companies providing similar sevices:

Malayalam Blogs till this day

Automatic collection6001 to 7000: (as a single xml file) (regular webpage)

5001 to 6000: (as a single xml file) (regular webpage)

4001 to 5000: (as a single xml file) (regular webpage)

3001 to 4000: (as a single xml file) (regular webpage)

2001 to 3000: (as a single xml file) (regular webpage)

1001 to 2000: (as a single xml file) (regular webpage)

From 1 to 1000: (as a single xml file) (regular webpage)

Manual collection

ബ്ലോഗ് റോള്‍ കാണുക. ആകെയുള്ള ബ്ലോഗുകളുടെ മൂന്നിലൊന്നോളമേ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളൂ എന്നോര്‍ക്കുക. മലയാളത്തിലുള്ള ഏതെങ്കിലും ബ്ലോഗുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ബ്ലോഗ്‌റോള്‍ പരിപാലിക്കുന്ന ശ്രീജിത്തിനെ, sreejithk2000@ജിമെയില്‍.കോം എന്ന വിലാസത്തില്‍ അറിയിക്കുക.

Settings for a blogger.com Malayalam blog

Blogger.com settings

Once you have taken the blogger.com account for your blog, set following through its dashboard:

Settings > Basic

Add your Blog to our listings? YES
Let search engines find your blog? YES

Settings > Formatting

Convert line breaks: YES
Time Zone: [UTC+5:30] Indian Standard Time

Settings > Comments

Comments: YES
Who Can Comment? Anyone
Comments Default for Posts: New Posts Have Comments
Backlinks: SHOW
Backlinks Default for Posts: New Posts Have Backlinks
Show comments in a popup window? NO
Show word verification for comments? YES
Show profile images on comments? NO (takes more time to load)
Comment Notification Address? Your email address

Setting > Archiving

Enable Post Pages? YES

Setting > Site Feed

Publish Site Feed: YES

ബ്ലോഗുകള്‍ തനിമലയാളത്തില്‍ വരുവാന്‍

തനിമലയാളത്തില്‍ ബ്ലോഗുകള്‍ വരാനായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഒരാള്‍ ബ്ലോഗറില്‍ ബ്ലോഗ് പോസ്റ്റ് ചെയ്താല്‍, അത്‌ ബ്ലോഗര്‍ ഇതൊരു പുതിയ ബ്ലോഗാണ് എന്ന്‌ technorati.com മുതലായ സൈറ്റുകളെ അറിയിക്കും. ഗൂഗിളിന്റെ ബ്ലോഗ് സെര്‍ച്ച്‌ സൈറ്റ് അവിടെനിന്ന്‌ ഇതിനെ കണ്ടുപിടിക്കും. ഇത്രയും കാര്യങ്ങള്‍ നടക്കാന്‍ ചിലപ്പോള്‍ ഒന്നു രണ്ട് ദിവസമെടുത്തേക്കാം. ഗൂഗിളിന്റെ സൈറ്റില്‍ ബ്ലോഗെത്തിയാല്‍ പിന്നെ, ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ തനിമലയാളം അതിനെ ഗൂഗിളില്‍ നിന്നും സാധാരണ ഉപയോഗിക്കുന്ന കുറേയേറെ മലയാളം വാക്കുകള്‍ വച്ച്‌ തിരഞ്ഞ്‌ കണ്ടുപിടിക്കും. ഒന്നില്‍ കൂടുതല്‍ ബ്ലോഗു് എന്റ്രികളുണ്ടെങ്കില്‍ മാത്രമേ തനിമലയാളം ആ ബ്ലോഗിനെ ലിസ്റ്റ് ചെയ്യാറുള്ളൂ.

എന്നിരുന്നാലും എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, തങ്ങളുടെ ബ്ലോഗിന്റെയും, ബ്ലോഗിന്റെ ഫീഡിന്റെയും വെബ് അഡ്രസ്സ്(URL) ഗൂഗിളില്‍ പേജ് ആഡ് ചെയ്യുന്ന സൈറ്റില്‍ കൊടുക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന്, ബ്ലോഗ്‌സ്പോട്ടില്‍ http://ente-malayalam.blogspot.com/ എന്ന ബ്ലോഗിന്റെ ഫീഡ്‌ http://ente-malayalam.blogspot.com/atom.xml ആണ്. അതുപോലെ, വേര്‍ഡ്‌പ്രസ്സിലെ http://peringodan.wordpress.com/ എന്ന ബ്ലോഗിന്റെ ഫീഡ് http://peringodan.wordpress.com/feed/ ആണ്.


RSS feeds for Malayalam newspapers

I have created a group to which links to directly linkable feature articles from some Malayalam dailies are posted. This groups archives could be used as an RSS/Atom feed to be connected to your Yahoo! homepage or newsgator or what not. Source code is available here.

Simillarly, the latest news headlines from Kerala Kaumudi is available here.

This is just a proof of concept. One can develop this into many different things...


Following blog comments

Choose one of the following methods:

Using pipe

 • Use this comment searching pipe with optional search patterns. This searches the comments of latest 100 blog posts.
 • Use this pipe to get comments from 100 new born blogs.

Subscribe co.mments.com service

Create an account in co.mments.com. They will provide a special toolbar icon which can be dragged to yours.

Now when you are in a blog whose comments have to be tracked, click on this co.mments icon. Co.mments will watch that blog for you and will send the new comments as email.

Companies providing similar services:

Use a feed reader

Blogger provides feeds for comments. You can subscribe this in a feed reader like Google Reader. You can either subscribe for the comments to a specific blog post or to any comments on any post in a blog.

To subscribe comments to a post: Click on the Subscribe to: Post Comments (Atom) at the bottom of the blog post to get the feed address.

To subscribe comments to a blog: It is easier to show the feed URL by an example about KodakaraPuranam blog. Just replace kodakarapuranams with blog name for which you want to watch comments.

http://kodakarapuranams.blogspot.com/feeds/comments/default

Adding links in your blog comment

 • Type or copy your comment into FCKeditor demo
 • Add links to the desired keywords
 • Click on 'Source'
 • Remove the <p> and </p> tags.
 • Copy the entire HTML text by Control-A and Control-C and paste it to comment area by Control-v

Malayalam blogs: workflow

Case 1: Using Mozhi Keymap in blogger.com

 • Start > All Programs > Tavultesoft Keyman > keyman
 • Click on + sign in to create new post in blogger.com dashboard
 • Click on K icon in notification area of the tool bar and select 'Mozhi Keymap 1.1.0'
 • Start writing Malayalam in Mozhi manglish scheme
 • After finishing the edit click on icon in notification area of the tool bar and select 'No Keyman Keyboard'

Case 2: Using Varamozhi Editor in blogger.com

Merging two of your blogs

ക എന്ന ബ്ലോഗിനെ ച എന്ന ബ്ലോഗിലേയ്ക്ക്‌ മെർജ്‌ ചെയ്യണമെന്നു വയ്ക്കുക. ചെയ്യേണ്ടതിങ്ങനെയാണ്‌:

ആദ്യം ക എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിൽ പോയി അതിനെ എക്സ്പോർട്ട്‌ ചെയ്യണമെന്നു പറയുക. ആ ബ്ലോഗ്‌ മൊത്തമായി ഒരു ഫയലായി കിട്ടും. അതിനെ അറിയാവുന്നൊരിടത്ത്‌ എടുത്തുവയ്ക്കുക.

ഇനി ഡാഷ്ബോർഡിലൂടെ ച എന്ന ബ്ലോഗിന്റെ സെറ്റിംഗ്സിലെത്തുക. അവിടെ ബ്ലോഗിലേയ്ക്ക്‌ ഇമ്പോർട്ട്‌ ചെയ്യണമെന്നുപറയുക. അതിനായി നേരത്തെ ക-യിൽ നിന്നും കിട്ടിയ ഫയൽ കൊടുക്കുക. വേണമെങ്കിൽ ധൈര്യസമേതം എല്ലാം നേരെ ച-യിൽ പോസ്റ്റ്‌ ചെയ്യുവാൻ ടിക്‌ ചെയ്യാം. അല്ലെങ്കിൽ ബ്ലോഗിന്റെ എഡിറ്റ്‌ പോസ്റ്റുകളിൽ പോയി ഓരോന്നോരോന്നായി ച-യിലിടുകയും ആവാം. കമന്റുകളും അവ പോസ്റ്റ്‌ ചെയ്ത ദിവസവും എല്ലാം അതുപോലെ തന്നെ കിട്ടും.

ഒരു വാണിംഗ്‌: ഏതാണ്ട്‌ പുതിയ കുറേ പോസ്റ്റുകളെഴുതിയിടുമ്പോലെ തന്നെയാണ്‌ ഇമ്പോർട്ടും നടക്കുന്നതു. അതുകൊണ്ട്‌, പുതിയ പോസ്റ്റിടുമ്പോഴും കമന്റുവരുമ്പോഴും സംഭവിക്കുന്നവയൊക്കെ ഇമ്പൊർട്‌ ചെയ്യുമ്പോഴും സംഭവിക്കും. മറുമൊഴിയിലേയ്ക്കോ മറ്റോ കമന്റ്‌ ഫോർവേഡ്‌ വച്ചിട്ടുണ്ടെങ്കിൽ തെറിയഭിഷേകം കേൾക്കാം എന്നുറപ്പ്‌. അതുകൊണ്ട്‌ ഇതു ചെയ്യും മുമ്പ്‌ മറുമൊഴിയിലേയ്ക്കുള്ള ഫോർവേഡ്‌ തൽക്കാലത്തേയ്ക്ക്‌ ഒന്നു നിറുത്തുന്നതു നന്നായിരിക്കും.

ക എക്സ്പോർട്ട്‌ ചെയ്തപ്പോൾ കിട്ടിയ ഫയലിനെ ക-യുടെ ബാക്കപ്പ്‌ ആയി ഉപയോഗിക്കുകയും ആവാം.

Adding audio to your blog with a player

Create a site with public access in http://sites.google.com.

Upload your mp3 file as an attachment to a page there. Limits: 10mb per file and 10gb total.

Use Pickle player to create the code to embed. 

Copy paste the code in the html version of blog post.

Example:

If you accidentally deleted your blog

First of all never ever delete your blog. If you wanted to just hid your blog from public, please change the permissions to the blog so that only authors can see it.

If you wanted to get a deleted blog please submit the info here in this link. Also this blog and its comments are very useful.

ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുമ്പോള്‍

ബ്ലോഗറില്‍ ലോഗിന്‍ ചെയ്ത്‌ template പേജിലെത്തിയാല്‍ അവിടെ ബ്ലോഗിന്റെ അസ്ഥികൂടം കാണാന്‍ കഴിയും. ഈ അസ്ഥികൂടത്തില്‍ ചില മിനുക്കു പണികള്‍ നടത്തിയാല്‍ നമ്മുടെ ബ്ലോഗിനെ നമുക്ക്‌ ആവശ്യമുള്ള രീതിയില്‍ മിനുക്കിയെടുക്കാം. അതിനുവേണ്ടി ഞാന്‍ template-ന്റെ ഓരോ ഭാഗവും ഒന്നു കീറിമുറിക്കാന്‍ പോകുകയാണ്‌... പല template-കള്‍ തമ്മില്‍ അല്‍പ്പം ചില വ്യത്യാസങ്ങളൊക്കെ കാണും, എന്നാലും പ്രധാന സംഭവങ്ങള്‍ ഒക്കെ ഒന്നു തന്നെയായിരിയ്ക്കും.

Legal Disclaimer
ഈ പണികള്‍ തുടങ്ങുന്നതിനു മുന്നെ സ്വന്തം template മുഴുവനായി കോപ്പി ചെയ്ത്‌ അതേപടി ഒരു വേര്‍ഡ്‌ ഡോക്യുമെന്റിലോ നോട്ട്‌പാഡിലോ പെയ്സ്റ്റ്‌ ചെയ്തിട്ട്‌ ഒരു ഫയല്‍ ആയി സെയ്‌വ്‌ ചെയ്ത്‌ വെക്കണേ... എങ്ങാനും template അടിച്ചു പോയാല്‍ സിവിലായോ ക്രിമനലായോ ഞാന്‍ ഉത്തരവാദിയല്ല.

<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">

ഇതിനെ document type declaration എന്നു പറയും. എതു വേര്‍ഷന്‍ HTML ആണ് ഉപയോഗിക്കുന്നതെന്നു അറിയാനാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്‌. ഇതില്‍ തൊട്ടു കളിക്കരുതെ. :-)

<html xmlns="http://www.w3.org/1999/xhtml" xml:lang="en" lang="en">
ഇതു html ടാഗ്‌. ബാക്കി എല്ലാ ടാഗുകളെയും ഉള്ളില്‍ ഒതുക്കുന്ന പ്രധാന ടാഗ്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<head>
head ടാഗ്‌. എല്ലാ html ഡോക്യുമെന്റിനും ഒരു തലയും(head) ഒരു ഉടലും(body) കാണും. ഡോക്യുമെന്റിനെ മൊത്തം ബാധിക്കുന്ന ചില നിര്‍ദേശങ്ങള്‍ head-ഇലാണു നല്‍കാറ്‌. ഇവിടം മുതല്‍ </head> എന്നു കാണുന്നതു വരെയുള്ള ഭാഗങ്ങള്‍ head സെക്ഷനില്‍ പെടുന്നവയാണ്.

<title><$BlogPageTitle$></title>
ഇവനാണു head സെക്ഷനിലെ ആദ്യത്തവന്‍ - title ടാഗ്‌. ബ്ലോഗിന്റെ settings പേജില്‍ എല്ലാവരും ഒരു title കൊടുത്തിട്ടുണ്ടല്ലോ... ആ title ഈ ടാഗില്‍ കാണുന്ന <$BlogPageTitle$> എന്ന വേരിയബിളിന്റെ സ്താനത്തു മാറ്റപ്പെടും. ഈ title ബ്രൌസറിന്റെ തലക്കെട്ടിലും (ബ്രൌസര്‍ ജാലകത്തിന്റെ ഏറ്റവും മുകളില്‍) കാണും. അപ്പോള്‍ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റി അവിടെ വേറെ എന്തെങ്കിലും നല്‍കണമെങ്കില്‍ <$BlogPageTitle$> എന്ന ഈ സാധനത്തിനു പകരം “Welcome to Sunnikkutty's blog" എന്നോ മറ്റോ കൊടുക്കാം. പക്ഷെ ഒരു ചെറിയ കുഴപ്പം എന്തെന്നാല്‍ ഈ ടൈറ്റില്‍ പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌, പിന്മൊഴികളിലും വേറെ പലയിടത്തും. അവിടെയൊക്കെ ഇതു മാറിപ്പോകും.

<$BlogMetaData$>
head ടാഗിലെ അടുത്തവന്‍. ഇതാണു മെറ്റാഡേറ്റ. ബ്ലോഗിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ ബ്രൌസറുകള്‍ക്കും സെര്‍ച്ച്‌ എഞ്ചിനുകള്‍ക്കും മറ്റും നല്‍കാനാണിത്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<style type="text/css">
ഇനിയിതാ നമ്മുടെ ബ്ലോഗിനെ സ്റ്റൈലനാക്കുന്ന ചില style-കള്‍ നമ്മള്‍ പ്രസ്താവിക്കാന്‍ പോവുകയാണ്. സ്റ്റെലുകളെക്കുറിച്ചും അതിനുപയോഗിക്കുന്ന CSS(cascading style sheet) നെക്കുറിച്ചും ഒരുപാടു കാര്യങ്ങള്‍ ഇവിടെ കാണാം.

/*
Blogger Template Style
Name: TicTac (Blueberry)
Author: Dan Cederholm
URL: www.simplebits.com
Date: 1 March 2004
*/

ഇതൊക്കെ സ്റ്റൈലിനുള്ളിലെ വെറും കമന്റുകള്‍. കമന്റിനുള്ളില്‍ എന്തു പോക്രിത്തരവും എഴുതാം. ഒന്നും പുറത്തു വരില്ല. കമന്റെഴുതുന്നത്‌ /* നും */നും ഉള്ളിലായിരിക്കണമെന്നു മാത്രം.

/* ---( page defaults )--- */
ദാ വരുന്നു അടുത്ത കമന്റ്‌.

body {
margin: 0;
padding: 0;
font-family: Verdana, sans-serif;
font-size: small;
text-align: center;
color: #333;
background: #e0e0e0;
}

body എന്ന വാക്കു കണ്ട്‌ തെറ്റിദ്ധരിക്കല്ലേ, ഇവന്‍ നമ്മുടെ body എങ്ങനെയിരിക്കണം എന്നതിനു വേണ്ടിയുള്ള style പ്രസ്താവന മാത്രമാണ്. യഥാര്‍ത്ഥ body വരാന്‍ കിടക്കുന്നതേ ഉള്ളു. ഇതിലെ അട്രിബ്യൂട്ടുകള്‍ ഓരൊന്നും നമുക്കാവശ്യത്തിനു മാറ്റാം.

font-family മാറ്റി arial ആക്കണോ? അതോ ടെക്സ്റ്റ്‌ കളര്‍ മാറ്റണോ? color: gold എന്നോ color: red എന്നോ കൊടുത്തോളൂ... പേജിന്റെ background കളര്‍ മാറ്റണോ? ആ background:#e0e0e0 എന്നതു മാറ്റി അവിടെ ആവശ്യമുള്ളതു കൊടുക്കാം. കളര്‍ RGB(red, green, blue) ഫോര്‍മാറ്റിലാണു കൊടുത്തിരിക്കുന്നത്‌. പ്രധാനപ്പെട്ട കളറുകള്‍ (red, blue, green, white അങ്ങനെയങ്ങനെ) നേരിട്ടു തന്നെ കൊടുക്കാം. ദാ ഇങ്ങനെ - background:blue. ‘#‘ ആവശ്യമില്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. കളറുകള്‍ സെലക്റ്റു ചെയ്യാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക. ഇനിയും അവശ്യമെങ്കില്‍ ഇവിടെയും.

ഇനിയുള്ള ചില സെക്ഷനുകള്‍ എന്താണെന്നു പേരു കണ്ടാല്‍ തന്നെ മനസിലാവും. അവയുടെ style ആവശ്യമെങ്കില്‍ മാറ്റാം. ഇവ നമ്മുടെ body-ല്‍ ഉപയോഗിക്കാത്തിടത്തോളം കാലം മാറ്റേണ്ട ആവശ്യം ഇല്ല.

blockquote {
margin: 0 0 0 30px;
padding: 10px 0 0 20px;
font-size: 88%;
line-height: 1.5em;
color: #666;
background: url(http://www.blogblog.com/tictac_blue/quotes.gif) no-repeat top left;
}

blockquote p {
margin-top: 0;
}

abbr, acronym {
cursor: help;
font-style: normal;
border-bottom: 1px dotted;
}

code {
color: #996666;
}

hr {
display: none;
}

ഇതാണു hr അധവാ horizontal rule. വലത്തു നിന്നും ഇടത്തോട്ടൊരു വര. വരയ്ക്കുവരെ style.

img {
border: none;
}
‘പട‘ക്കടകള്‍ നടത്തുന്നവര്‍ക്കു വേണമെങ്കില്‍ ഈ image ടാഗില്‍ ചില മിനുക്കു പണികള്‍ നടത്താവുന്നതാണ്.

ul {
list-style: none;
margin: 0 0 20px 30px;
padding: 0;
}

ഒരു ബുള്ളറ്റ്‌ ലിസ്റ്റിന്റെ style.

li {
list-style: none;
padding-left: 14px;
margin-bottom: 3px;
background: url(http://www.blogblog.com/tictac_blue/tictac_blue.gif) no-repeat 0 6px;
}

ലിസ്റ്റിലെ ഓരോ item-ന്റെയും style.

/* links */

a:link {
color: #6699cc;
}

പേജിലെ ലിങ്കുകളുടെ രുചിയും മണവും മാറ്റണോ? ഇവിടെ പണിയൂ... ഇനിയിതാ പലതരം ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്‌. visit ചെയ്ത ലിങ്ക്‌, മൌസ്‌ hover ചെയ്ത ലിങ്ക്‌, active ലിങ്ക്‌ അങ്ങനെയങ്ങനെ.

a:visited {
color: #666699;
}

a:hover {
color: #5B739C;
}

a:active {
color: #5B739C;
text-decoration: none;
}

ലിങ്കുകളെക്കുറിച്ചു കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ.

പ്രൊഫൈലില്‍ സ്വന്തം ചിത്രം ചേര്‍ക്കുവാന്‍

 • Log into http://www.blogger.com with your userid and password
 • Post your image as a blog
 • View the blog
 • Right click on the image and select the image location as 'Copy Shortcut'
 • Go back to http://www.blogger.com
 • click on "Edit Profile" link on the right side
 • Paste the image location in Photo URL
 • Click on 'save profile'

Making blog available as a PDF as well

Use Scribd. This blog post describes more about it.

ബ്ലോഗിനെ ഒരു PDF പുസ്തകമാക്കുമ്പോള്‍

ഏതു അപ്ലിക്കേഷനില്‍ നിന്നും PDF ഉണ്ടാക്കാന്‍ ഈ PDF How-To കാണുക. അരവിന്ദിന്റെ മൊത്തം ചില്ലറ ഇതുപോലെ ഉണ്ടാക്കിയ ഒരു പുസ്തകത്തിന് ഉദാഹരണമാണ്. അതിന്റെ ഒറിജിനല്‍ MSWord ഫയലും കാണുക.

ഇങ്ങനെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

 1. രചന ഫോണ്ടാണ് അഞ്ജലിയേക്കള്‍ പ്രിന്റിങിന് നല്ലത്‌
 2. ഫോണ്ട് സൈസ് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം. ഞാന്‍ 10 ഉപയോഗിച്ചിരിക്കുന്നു.
 3. പാരഗ്രാഫുകള്‍ എല്ലാം ജസ്റ്റിഫൈ ചെയ്യണം
 4. എല്ലാ പേജിലും പേജ് നമ്പര്‍, വെബ്‌സൈറ്റിന്റെ അഡ്രസ്സ്, കൃതിയുടെ പേര്‍, എഴുതി ആളുടെ പേര് എന്നിവ വേണം. ആര്‍ക്കെങ്കിലും ലൂസ് പ്രിന്റൌട്ടുകള്‍ കിട്ടിയാലും എഴുത്തുകാരനെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാകാന് വേണ്ടിയാണിത്‌.
 5. ഒരു സൂചിക കൊടുക്കാന്‍ മറക്കരുത്‌.
 6. ഓരോ അദ്ധ്യായവും പുതിയ പേജില്‍ തുടങ്ങണം
 7. കളര്‍ ഉപയോഗിക്കരുത്‌. പല പ്രിന്ററുകളും ബ്ലാക്ക്‌ & വൈറ്റാണ്
 8. ഹൈപ്പര്‍ ലിങ്കുകള്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ അത്‌ അണ്ടര്‍ലൈനായി വരും
 9. ടെക്സ്റ്റിന്റെ പാരഗ്രാഫിങ് പ്രത്യേകം ശ്രദ്ധിക്കണം. അദ്ധ്യായം മുഴുവനും ഒരൊറ്റ പാരഗ്രാഫായി തോന്നരുത്‌.
 10. മൊത്തം പുസ്തകത്തിന്റെ വലുപ്പം 50 പേജില്‍ കൂടരുത്‌. പ്രിന്റൌട്ടെടുക്കാന്‍ വായനക്കാരന്‍ മടിക്കും.

Links

 1. Advanced blogger configuration
 2. SEEYES's Internet Malayalam Guide
 3. ബ്ലോഗുകളെ പറ്റി ഒരഞ്ചുമിനിട്ട്
 4. നവാഗതരെ ഇതിലെ ഇതിലെ
 5. എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം
 6. മലയാളത്തില്‍ ബ്ലോഗുണ്ടാക്കാനുള്ള വഴികള്‍
 7. Audio blogging tutorial
 8. കമന്റുകള്‍ക്ക്‌ ക്രമനമ്പറിടാന്‍
Comments