കൊല്ലം കാഴ്ച്ചകള്

ഒരു മീറ്റര്ഗേജിന്റെ മരണം

 

(തെന്മല 13 കണ്ണറ പാലം, 13 ആര്ച്ചുകളില് 102 മീറ്റര് നീളതില് 5.18 മീറ്റര് ഉയരത്തില് നിര്മ്മിചിരിക്കുന്ന ഈ പാലം സിമന്റും കംബിയും തൊടാതെ ആണ് നിര്മ്മിചിരിക്കുന്നത്. തൊട്ടു താഴെക്കൂടി നാഷണല് ഹൈവ്വെ 208, അതിനു താഴെ കഴുതുരുട്ടി ആറ്)


 

സുഗന്ധദ്രവ്യങ്ങളുടെ കലവറയായ കൊല്ലം ദേശത്തുനിന്നുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത് 1873-ല് ഉടലെടുത്ത ആശയമാണ് കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള തീവണ്ടിപ്പാത. 1888-ല് ഇതിന്റെ സര്വ്വേ പൂര്ത്തിയായി. റെയില്വ്വേ ഇതിനായി 7 ലക്ഷം രൂപയും, മദ്രാസ് ഗവണ്മന്റ് 17 ലക്ഷം രൂപയും, തിരുവിതാംകൂര് ദിവാന് 6 ലക്ഷം രൂപയും നല്കി പണി ആരംഭിച്ചു. മലകളെ കീറിമുറിച്ച് തുരങ്കങ്ങളും ചെറുമലകളെ ചേര്ത്ത് ആര്ച്ച് പാലങ്ങളും നിര്മ്മിക്കപ്പെട്ടു. അന്ന് 1,12,65,637/- രൂപാ ചിലവായി. 1902 മുതല് കൊല്ലം മുതല് പുനലൂര് വരെ ചരക്ക് തീവണ്ടികള് ഒാടിത്തുടങ്ങി. 1904 ജൂണ് മുതല് കൊല്ലത്തുനിന്ന് പുനലൂര് വരേയും നവംബര് - 26 മുതല് ചെങ്കോട്ട വരേയും പൂര്ണതോതില് ഗതാഗതം ആരംഭിച്ചു.ഈ പാത പിന്നീട് കൊല്ലം മദിരാശി പാതയായി.

ആദ്യ യാത്ര തുടങ്ങാന് തീവണ്ടിയുടെ ഭാഗങ്ങള് തൂത്തുക്കുടിയില് നിന്നും പത്തേമാരിയില് കടലിലൂടെ കൊല്ലത്ത് കൊച്ചുപിലാമ്മൂട്ടില് എത്തിച്ച് അവിടെനിന്ന് കാളവണ്ടിയില് റെയിള്വേസ്റ്റേഷനിലും എത്തിച്ചിട്ടാണ് സര്വീസ് തുടങ്ങിയത്.

ഈ പാത ഇപ്പോള് വലുതാകലിന്റെ വക്കിലാണ്. തമിഴ്നാടിന്റെ റെയില് വികസിക്കുന്തോറും മീറ്റര്ഗേജ് പാത ചുരുങ്ങിച്ചുരുങ്ങി തിരുനെല്വ്വേലി വരെയായി. ഇപ്പോള് അതു കേരളത്തിലേക്കും കടന്നിരിക്കുന്നു. അതിന്റെ മുന്നോടിയായി കൊല്ലം പുനലൂര് സര്വീസ് മേയ് ഒന്നുമുതല് നിര്ത്തി വച്ചിരിക്കുന്നു. ഇപ്പോള് സര്വീസ് പുനലൂര് തെങ്കാശി മാത്രം.
നൂറ്റാണ്ട് പഴക്കമുള്ള ഈ പാത ഹെറിറ്റേജ് പാതയായി നിലനിര്ത്തണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇതു വഴിയുള്ള മനം മയക്കുന്ന യാത്ര ഇനി ഒരു ഓര്മ്മ മാത്രമാകും.