റബ്ബര്‍


ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി സര്‍വ്വനാശം വിതയ്ക്കും

 

സ്വാഭാവിക ഇലപൊഴിച്ചിൽ അല്ലെങ്കിൽ സീസണൽ ലീഫ്‌ ഫാൾ എന്നത്‌ ചപ്പു ചവറുകൾ തിന്നു വളരുന്ന അട്ട, ചെള്ള്‌, കാരീച്ച, വണ്ട്‌ മുതലായ കീടങ്ങളെ വളരുവാൻ അനുദിക്കുക മാത്രമല്ല അതിലടങ്ങിയിരിക്കുന്ന ലിഗ്നിൻ എന്ന കടുപ്പമേറിയ ഘടകം വർഷങ്ങൾക്ക്‌ ശേഷം മാത്രമേ മണ്ണിൽ അലിഞ്ഞു ചേരുന്നുള്ളു. നിയന്ത്രിതമായ രീതിയിൽ മരത്തിന്‌ ചുറ്റിലും ആറടി വ്യാസത്തിൽ ചപ്പു ചവറുകൾ നീക്കം ചെയ്ത ശേഷം തീയിടുകയാണെങ്കിൽ അന്തരീക്ഷത്തിലെ ഫൈറ്റോഫ്‌തോറ എന്ന കുമിൾ നശിക്കുകയും ആദ്യ മഴയിൽ മണ്ണിലേയ്ക്ക്‌ അലിഞ്ഞിറങ്ങുന്ന ജലം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അപ്രകാരം കുമിൾ കീട നാശിനികൾ ഒഴിവാക്കാൻ കഴിയുകയും കുടിക്കുവാൻ യോഗ്യമായ ശുദ്ധ ജലം കിണറുകളിൽ ലഭിക്കുകയും ചെയ്യും. മണ്ണിലൂടെ അലിഞ്ഞിറങ്ങുന്ന ജലത്തിൽ മനുഷ്യനാവശ്യമായ സിങ്ക്‌, കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, അലുമിനിയം, ഇരുമ്പ്‌, കോപ്പർ മുതലായ അമൂല്യങ്ങളയ മൂലകങ്ങൾ ലഭ്യമാകും.

ജനിതക മാറ്റം വരുത്തിയ റബ്ബർ മരങ്ങൾ/Genetically modified rubber
ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്നു. പരുത്തി കൃഷിയെപ്പറ്റി നാം ധാരാളം കേട്ടതാണ്‌. റബ്ബർ കൃഷിപോലും നമ്മുടെ കൈവിടുവാൻ ഇതൊരു കാരണമായി മാറാം. കാരണം ഇതിന്റെ വിത്തുകൾക്ക്‌ രണ്ടാമതൊരു തൈ ഉണ്ടാക്കുവാനുള്ള കഴിവ്‌ കാണുകയില്ല.
ഈ ലേഖനം അപൂർണമാണ്‌.