ബ്ലോഗുകള്‍ക്കു പിന്നില്‍


ലോകമെമ്പാടുമുള്ള ഒരുകൂട്ടം മലയാള ഭാഷ ഇഷ്ടപ്പെടുന്നവര്‍

പ്രഥമകേരളബൂലോഗസംഗമം

മാതൃഭൂമിയിലെ വാര്‍ത്ത |മംഗളത്തില്‍ വന്നത്‌ |Thehindu

 

ജീവിതത്തിലാദ്യമായി ഇത്തരത്തിലൊരവസരം ഉണ്ടാക്കിത്തന്ന ബൂലോകത്തോട്‌ തീര്‍ത്താലും തീരാത്ത കടപ്പാട്‌ സസന്തോഷം അറിയിക്കട്ടെ!!!!
**********************

ഞാനെങ്ങിനെ ഒരു മലയാളം ബ്ലോഗറായി

            ബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റി രൂപീകരിക്കുകയും അതിന്റെ സുതാര്യമായ പ്രവര്‍ത്തനം കര്‍ഷകരിലും ഉത്‌പന്ന നിര്‍മാതാകളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലുള്ള "ബ്രൈടെക്‌" എന്ന സ്ഥാപനത്തിന്റെ 4me എന്ന ഫ്രീ വെബ്‌ പേജിലൂടെയാണ്‌ ആദ്യമായി ഞാന്‍ ഇന്റര്‍നെറ്റിലേയ്ക്ക്‌ കടക്കുന്നത്‌. ചങ്ങനാശേരി എസ്‌.ബി കോളേജിലെ ലെക്‌ചറര്‍ ആയ ശ്രീ എല്‍ ഉണ്ണികൃഷ്ണന്‍ ആണ്‌ ക്വാളിറ്റിറബ്ബര്‍ അറ്റ്‌ ഹോട്‌മെയില്‍ എന്ന ഐ.ഡി ഉണ്ടാക്കിതന്നത്‌. മകളുടെ പഠനത്തിനായി വാങ്ങിയതായിരുന്നു കമ്പ്യൂട്ടര്‍. അതോടൊപ്പം കിട്ടിയ 100 മണിക്കൂറിന്റെ ഇന്റര്‍നെറ്റ്‌ സി.ഡി യാണ്‌ ഈ മേഖലയിലേയ്ക്ക്‌ കടക്കുവാന്‍ കാരണമായത്‌. പി.ജി.ഡി.സി.എ പാസ്സായ മകളുടെ സഹായത്താലാണ്‌ ആദ്യത്തെ വെബ്‌ പേജും ഉണ്ടാക്കിയത്‌

        സീമെക്സ്‌ എന്ന സ്ഥാപനം സൊസൈറ്റിയുടെ പേരില്‍ ഒരു വെബ്‌ സൈറ്റ്‌ ഉണ്ടാക്കിത്തരാം എന്ന്‌ പറഞ്ഞിട്ട്‌ അതും നടന്നില്ല എന്നതാണ്‌ വാസ്തവം. പിരിവെടുത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമായി മുമ്പോട്ട്‌ കൊണ്ടുപോകുവാന്‍ കഴിയാതെവന്നപ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിറുത്തിവെക്കേണ്ടിവന്നു. അംഗങ്ങളെല്ലാം പൂര്‍ണമായും സഹകരിക്കുകയും പ്രത്യേകിച്ച്‌ പ്രസിഡന്റായിരുന്ന ഡോ.എസ്‌.ജി.ചര്‍ച്ചിന്‍ ബെന്‍ ധാരാളം കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചുതരികയും ചെയ്തു. സംഘടനയുടെ പേരില്‍ എഴുതി മാധ്യമങ്ങളില്‍ നല്‍കിയാലും വെളിച്ചം കാണാതെ വന്നത്‌ മറ്റൊരു കാരണമായി മാറി.

        കമ്പ്യുട്ടറിന്റെ പ്രാധമിക വിദ്യാഭ്യാസം പോലുമില്ലാത്തതിനാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ആരെ കണ്ടാലും ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിച്ച്‌ മനസിലാക്കുമായിരുന്നു. 4me വെബ്‌ ടെമ്പ്ലേറ്റും പേജ്‌ ഹെഡിംഗും ലഭ്യമാക്കിയിരുന്നതിനാല്‍ ധാരാളം പേജുകള്‍ റബ്ബര്‍ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്നതും സൊസൈറ്റിയുടെ അഭിപ്രായങ്ങളുമായി പ്രസിദ്ധീകരിക്കുകയും ആ വിവരം റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാനെയും ഡോ. ശ്യാമസുന്ദരന്‍ നായര്‍ ശ്രീ ദേവിന്ദര്‍ ശര്‍മ എന്നിവരെയും അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ശ്യാമസുന്ദരന്‍ നായര്‍ അഭിനന്ദിച്ചുകൊണ്ടും പല നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും സഹകരിക്കുകയുണ്ടായി. റബ്ബര്‍ ബോര്‍ഡില്‍ നിന്നോ കേന്ദ്ര വണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നോ പല പരാതികള്‍ അയച്ചിട്ടും നാളിതുവരെ ഒരു മറുപടിയും ലഭിച്ചതും ഇല്ല. 

          സാങ്കേതികമായ കാരണങ്ങളാല്‍ 4me വെബ്‌ പ്രവര്‍ത്തനരഹിതമായപ്പോള്‍ അടുത്ത്‌ കണ്ടെത്തിയത്‌ യാഹൂവിലെ ജിയോസിറ്റീസ്‌ ആയിരുന്നു. അതില്‍ കുറേക്കൂടി മെച്ചപ്പെട്ട വെബ്‌ പേജുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. ഐ ലീപ്പിലൂടെ മലയാളത്തിലെ പേജുകള്‍ ജിഫ്‌ ഇമേജുകള്‍ ആക്കി അങ്ങിനെ ആദ്യമായി മലയാളത്തില്‍ വെളിച്ചം കാണിക്കുവാന്‍ കഴിഞ്ഞു. പലപേജുകളിലും വെബ്‌ കൗണ്ടറും ലഭ്യമാണ്‌. സ്റ്റാറ്റിസ്റ്റിക്‌സ്‌ പേജില്‍ ചെന്നാല്‍ ഓരോ പേജിലെയും സന്ദര്‍ശകരുടെ എണ്ണം മനസിലാക്കുവാന്‍ കഴിയും. പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍, എക്സെല്‍ വര്ക്ക്‌ഷീറ്റ്‌ മുതലാവവയും ജിയോസിറ്റീസിലൂടെ ലഭ്യമായി. മൂന്നു പേജുകള്‍ക്ക്‌ ഡയറക്ടറിയില്‍ ഇടം കിട്ടുകയും അതില്‍നിന്ന്‌ മലയാളവേധിഡോട്ട്‌കോം എന്ന സൈറ്റില്‍ എത്തിച്ചേരുകയും അതിലെ ഡിസ്‌കഷന്‍ ബോര്‍ഡില്‍ പങ്കാളിയാകുകയും ചെയ്തു.

"അപൂര്‍ണം"