ശ്രേഷ്ഠതയുടെ കൂട്ടായ്മ

കഴിഞ്ഞ വര്‍ഷം, അതായത് 2010 ജനുവരി 3നു, കടമ്പ-ഴിപ്പുറം വായില്ല്യാംകുന്നു ഭഗവതി കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന ആര്യനെറ്റ് കൂട്ടായ്മയുടെ വാര്‍ഷികത്തില്‍ വെച്ചാണ്‌ വ്യത്യസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജ് എന്നൊരു ബൃഹത്‌ സംരംഭത്തെക്കുറിച്ചുള്ള നിര്‍ദ്ദേശം നമ്മുടെ സമൂഹത്തിനു മുമ്പില്‍ ആദ്യമായി അവത രിപ്പിച്ചത്‌. പ്രൊജെക്റ്റിന്‍റെ വിശദമായ അവതരണവും ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ച ആര്യനെറ്റിന്‍റെ കഴിവിലുള്ള വിശ്വാസ്യതയും തുടര്‍ന്നുള്ള ചിട്ടയായ പ്രവര്‍ത്തനവും സര്‍വ്വോപരി ഇത്തരമൊരു സംരംഭം നമ്മുടേതായി ഉണ്ടായിരിയ്ക്കണമെന്നുള്ള നമ്മുടെ സമൂഹത്തിന്‍റെ അദമ്യ മായ ആഗ്രഹവും എല്ലാം ഈ സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടം പ്രതീക്ഷിച്ചപോലെ സമയബന്ധിതമായിത്തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനു വളരെയധികം സഹായകമായി. ഇനി തുടര്‍ന്നുള്ള ഘട്ടങ്ങളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസം തന്നെയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം.

Comments