General Body

ആര്യനെറ്റ് ട്രസ്റ്റിന്‍റെ ആദ്യ ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ 25നായിരുന്നു. രാവിലെ 10 മണിയ്ക്കു പ്രാര്‍ത്ഥനയോടെ തുടങ്ങിയ കാര്യപരിപാടികളില്‍, ആദ്യമായി ചെയര്‍മാന്‍ ഡോ. സുബ്രഹ്മണ്യന്‍ ചാമക്കുഴി, വിവിധ ആര്യയോഗ സമുദായങ്ങളുടെ ആവിര്‍ഭാവ ത്തെപ്പറ്റിയുള്ള ഐതിഹ്യത്തെയും ആര്യനെറ്റ് കൂട്ടായ്മയിലൂടെ അവരെയെല്ലാം ഏകോപിയ്ക്കാനുള്ള ശ്രമത്തെയും പരാമര്‍ശിയ്ക്കുകയുണ്ടായി.  തുടര്‍ന്ന് ആര്യനെറ്റ് ട്രസ്റ്റിന്‍റെ  കാഴ്ചപ്പാടും ഉദ്ദേശലക്ഷ്യങ്ങളും വിവരിച്ച അദ്ദേഹം സമൂഹത്തിന്‍റെ ഉയര്‍ച്ചയില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെപ്പറ്റിയും ആര്യനെറ്റ് എന്തുകൊണ്ട് ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊജെക്റ്റ് തെരെഞ്ഞെടുത്തു എന്നതിനെക്കുറിച്ചും വിവരിച്ചു. 

തുടര്‍ന്നു സംസാരിച്ച ഡോ: പ്രഹ്ളാദ് വടക്കേപ്പാട്ട്, നിര്‍ദ്ധിഷ്ട എഞ്ചിനീയറിംഗ് കോളേജിനെപ്പറ്റി, ലോകോത്തര നിലവാര ത്തിലുള്ള "വ്യത്യസ്തമായൊരു സ്ഥാപനം" എന്ന വീക്ഷണ കോണില്‍ വളരെ ആഴത്തില്‍ത്തന്നെ പ്രതിപാദിയ്ക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ഫാക്കല്‍റ്റികള്‍ക്കും ഉപയോഗപ്രദമായ വിധത്തില്‍ ദേശീയ-അന്തര്‍ദ്ദേശീയ സെമിനാറുകളും എക്സിബിഷനുകളും സംഘടിപ്പിയ്ക്കേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറയുകയുണ്ടായി. ഒരു എഞ്ചിനീയറിംഗ് കോളേജ് എന്നതിലുപരി, ആരോഗ്യപരമായ ഒരു സമൂഹം കെട്ടി പ്പടുക്കുകയെന്ന ലക്ഷ്യം നിറ വേറ്റുന്ന തരത്തിലായിരിയ്ക്കണം ഈ സ്ഥാപന ത്തിനോടനുബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ട തെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സെക്രട്ടറി, ശ്രീ നരേന്ദ്രന്‍ മണ്ണഴി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ സംഖ്യ 200 ല്‍ നിന്നും 500 ആയി ഉയര്‍ത്തി. തുടര്‍ന്നു മെമ്പര്‍മാരുടെ ആവശ്യ പ്രകാരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും കോര്‍ മെമ്പര്‍മാരെയും സദസ്സിനു പരിചയപ്പെടുത്തി. 

12.30 നു മീറ്റിംഗ് സമാപിച്ച് ഉച്ചയൂണിനു ശേഷം എല്ലാവരും പിരിഞ്ഞു.

The meeting commenced with a prayer at 10:00 am. The Chairman Dr. Subramanian Chamakuzhi welcomed the members and briefly touched upon the settlement and evolution of the community, networking through ARYANET portal and, shared the vision and mission of the ARYANET Trust. He emphasized on the change and difference that ‘education’ can bring into the society and explained why ARYANET chose to begin with an Engineering College project. He concluded by quoting Swami Vivekananda “Arise, Awake, and Stop not till the goal is reached”.

Dr. Prahlad Vadakkepat did a detailed presentation on the Engineering College with the theme “An Institute with a Difference”. He brought out the various aspects of the proposed Engineering College including the need for making it as a world class institute. He stressed upon the importance of conducting national and international seminars, technical events, exhibitions and paper presentations in order to provide maximum exposure for the students and faculty. In the concluding remarks he emphasized that the proposed college is not just for imparting education alone but for catering to the various aspects of building a healthy society through mentoring students, teachers and parents, connecting with industries and other technical societies and bodies, and establishing an effective placement cell.

Sri. Narendran Mannazhi, Secretary, presented the working report. The General Body increased the strength of trust members from #200 to #500. Upon request, the Chairman introduced the director board and core members.

The meeting adjourned at 12:30 pm & lunch was served.

Comments